‘ക്രിമിനല്‍ പോലീസും മാഫിയാ മുഖ്യനും’; കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് ലീഗിന്റെ പ്രതിഷേധ മാര്‍ച്ച്


Advertisement

കൊയിലാണ്ടി: കേരളത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ അനുദിനം വന്നിട്ടും അവരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുന്നു എന്നാരോപിച്ച്‌ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് കൊയിലാണ്ടി മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി.

Advertisement

യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. റിയാസ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ലീഗ് ഓഫീസിന് സമീപത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് സ്‌റ്റേഷന് സമീപത്ത് സി.ഐ ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ബാരിക്കേഡ് വച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് തള്ളിയിട്ട് സ്‌റ്റേഷനിലേക്ക് കയറാന്‍ ശ്രമിച്ചു.

Advertisement

മുസ്ലീം യൂത്ത് ലീഗ് നിയോജ മണ്ഡലം ജനറല്‍ സെക്രട്ടറി ഫാസില്‍ നടേരി സ്വാഗതം പറഞ്ഞു. പി.കെ മുഹമ്മദ് അലി, ബാസിത് പയ്യോളി, ആസിഫ് കലാം, ഷിബില്‍ പുറക്കാട്, ഷിഫാദ് ഇല്ലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തുടനീളം ഇന്ന് മുസ്ലീം യൂത്ത് ലീഗ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിട്ടുണ്ട്‌.

Advertisement

Description: Youth League’s protest march to Koyilandy Police Station