പി.കെ. ഫിറോസിന്റെ അറസ്റ്റില്‍ പ്രതിഷേധം; കൊയിലാണ്ടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു


കൊയിലണ്ടി: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. കൊയിലാണ്ടി ലീഗ് ഓഫീസിന് മുന്നിലായിരുന്നു ഉപരോധം.

ഉപരോധത്തെത്തുടര്‍ന്ന് 15 മിനിറ്റോളം ഗതാഗതം തടസപ്പെട്ടു. പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അക്രമാസക്തമായ കേസില്‍ പി.കെ. ഫിറോസിനെ റിമാന്‍ഡ് ചെയ്തു. കോടതി 14 ദിവസത്തേക്കാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതി ഫിറോസിനെ റിമാന്‍ഡ് ചെയ്തത്. ഇദ്ദേഹത്തെ പൂജപ്പുര ജില്ലാ ജലിയിലേക്ക് മാറ്റി.