ദൃശ്യങ്ങൾ പകർത്താനായി അയൽവാസിയുടെ കുളിമുറിയിൽ ഒളിക്യാമറ വെച്ചു; ബാലുശ്ശേരിയിൽ യുവാവ് പിടിയിൽ


Advertisement

ബാലുശ്ശേരി: ദൃശ്യങ്ങൾ പകർത്തുന്നതിനായി കുളിമുറിയിൽ മൊബൈൽ ഫോൺ ക്യാമറ ഒളിപ്പിച്ചു വച്ച യുവാവ് പിടിയിൽ. ബാലുശ്ശേരി കരുമല മഠത്തിൽ റിജേഷ്(31) ആണ് പിടിയിലായത്.

Advertisement

അയൽവാസിയുടെ കുളിമുറിയിൽ ദൃശ്യങ്ങൾ പകർത്താനായി ഷവറിനിടയിൽ പ്രതി മൊബൈൽ ഫോൺ വെയ്ക്കുകയായിരുന്നു എന്ന് ബാലുശ്ശേരി സി.ഐ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കുളിമുറിയിൽ കയറിയ സ്ത്രീ ക്യാമറ കണ്ട് ബഹളം വയ്ക്കുകയായിരുന്നു, ബഹളം കേട്ട് ആളുകൾ ഓടികൂടുകയും ഇതിനിടയിലൂടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ സംശയം തോന്നിയ ആളുകൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Advertisement

മൊബൈൽ ഫോൺ ഉപയോഗിച്ച് ഇത്തരത്തിൽ ഒട്ടേറെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായി സംശയമുള്ളതായി പോലീസ് പറഞ്ഞു. ഫോൺ സൈബർ സെല്ലിന്റെ പരിശോധനക്ക് അയച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

Advertisement

summary: Youth arrested in Balussery for placing A hidden camera in a neighbor’s bathroom to capture footage