പയ്യോളിയിൽ ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു


പയ്യോളി: പയ്യോളിയിൽ ട്രെയിൻ തട്ടി അജ്ഞാതൻ മരിച്ചു. മേലടി ബ്ലോക്ക് ഓഫീസിന് സമീപം ക്രിസ്ത്യൻ പള്ളി റോഡിൻ്റെ അറ്റത്തായാണ് റെയിൽ പാളത്തിൽ നിന്നാണ് മൃതദേഹം കണ്ടത്. ഏകദേശം ആൻപതിനും അറുപതിനും ഇടയിൽ പ്രായം തോന്നിക്കുന്ന വ്യക്തിയാണ് മരിച്ചത്.


ഇന്ന് വൈകീട്ട് 4 മണിയോടെയായിരുന്നു അപകടം. കണ്ണൂർ – എറണാകുളം ഇൻ്റർസിറ്റി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. അപകടത്തിൽ തല ചിതറി തെറിച്ച നിലയിലാണ്. മൃതദേഹം തിരിച്ചറിയാനാവാത്ത വിധത്തിലാണുള്ളത്. ചുവന്ന ചെക്ക് ഷര്‍ട്ടും കറുത്ത ഡിസെനുമുള്ള ലുങ്കിയുമാണ് വേഷം.

പയ്യോളി എസ് ഐ പി രാജേഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.