വീമംഗലം യു.പി സ്‌കൂളില്‍ കുട്ടികുട്ടികളില്‍ സമ്പാദ്യ ശീലം വളരും; വിദ്യാനിധി പദ്ധതിയുമായി സര്‍വ്വീസ് സഹകരണ ബാങ്ക്


മൂടാടി: വീമംഗലം യു.പി.സ്‌കൂളില്‍ കുട്ടികളുടെ സമ്പാദ്യ പദ്ധതിയായ വിദ്യാനിധി ഉദ്ഘാടനം ചെയ്തു. മൂടാടി സര്‍വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

വിദ്യാനിധി യുടെ ഉദ്ഘാടനം ബേങ്ക് പ്രസിഡണ്ട് പി.വി. ഗംഗാധരന്‍ വിദ്യാര്‍ത്ഥി വസുദേവ് അരവിന്ദില്‍ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു.

ഹെഡ്മിസ്ട്രസ് കെ. കലയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ബേങ്ക് അസിസ്റ്റന്റ് സെക്രട്ടറി ആര്‍.പി.കെ രാജീവ് കുമാര്‍, പി.പി. ഷാജി, കെ.സതീശന്‍, എം.എസ് ആനന്ദ് വിഷ്ണു എന്നിവര്‍ സംസാരിച്ചു.