വടകര സ്വദേശി ലത്തീഫിനെ പിടിവിടാതെ ഒരു കള്ളൻ; ഒന്നര വര്‍ഷം മുമ്പ് 40,000 രൂപയും സാധനങ്ങളും കവര്‍ന്നു; എട്ടുമാസം മുമ്പ് വീട്ടില്‍ ഉടമയെ ബന്ദിയാക്കിയും കവര്‍ച്ച; ഏറ്റവുമൊടുവില്‍ കടയിലും


Advertisement

വടകര: പഴങ്കാവ് സ്വദേശി കെ.എം.പി ലത്തീഫിനെ വിടാതെ പിന്തുടരുകയാണ് കള്ളന്‍. ഒന്നര വര്‍ഷത്തിനിടെ മൂന്നുതവണയാണ് ലത്തീഫിന്റെ വീട്ടിലും കടയിലുമായി മോഷണം നടന്നത്. ചൊവ്വാഴ്ച ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഒന്തം റോഡിലെ കേരള സ്‌റ്റോറില്‍ നടന്ന മോഷമാണ് ഏറ്റവുമൊടുവിലത്തേത്.

Advertisement

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയ്ക്ക് കടയില്‍ കയറിയ കള്ളന്‍ പൈസയും വിലയേറിയ സാധനങ്ങളും കൊണ്ടുപോയി. മുഖംമൂടി ധരിച്ച ഒരാളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. പൂട്ടുപൊളിച്ചാണ് അകത്തുകയറിയത്. സമീപത്തെ ബേക്കറിയുടെയും ജ്വല്ലറിയുടെയും പൂട്ടുപൊളിച്ചിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Advertisement

ഒന്നരവര്‍ഷം മുമ്പ് കടയില്‍ കയറിയ കള്ളന്‍ 40,000 രൂപയും വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നിരുന്നു. എട്ടുമാസം മുമ്പ് പഴങ്കാവിലെ വീട്ടില്‍ ലത്തീഫിനെ ബന്ദിയാക്കി 80,000 രൂപയും മോഷ്ടിച്ചിരുന്നു.

Advertisement