പാണ്ടിമേളത്തോടെയുള്ള നാന്ദകം എഴുന്നള്ളിപ്പും ആഘോഷപരിപാടികളും; ഉപ്പാലക്കണ്ടി ഭദ്രകാളീ ക്ഷേത്ര താലപ്പൊലി മഹോത്സവം കൊടിയേറി
കൊയിലാണ്ടി: ഉപ്പാലക്കണ്ടി ഭദ്രകാളീക്ഷേത്ര താലപ്പൊലി മഹോല്‍സവം കൊടിയേറി. രാവിലെ ക്ഷേത്രം തന്ത്രി ദഹരാ നന്ദനാഥ് കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകള്‍ നടന്നത്. െവെകുന്നേരം സര്‍വ്വൈശ്വര്യ പൂജ, രാത്രി 7 മണിക്ക് തിരുവായുധം എഴുന്നള്ളിപ്പ്, വര്‍ണ്ണ കാഴ്ച എന്നിവയുണ്ടായിരുന്നു.
22 ന് ശനിയാഴ്ച രാത്രി 9 ന് കളരിപയറ്റ്, 23 ന് രാത്രി 8 മണിക്ക് ഗ്രാമോല്‍സവം, 24 ന് രാത്രി 7.30 സര്‍പ്പപൂജ, 8 മണിക്ക് സ്‌കോളര്‍ഷിപ്പ് വിതരണം, രാത്രി 9 മണിക്ക് ഗാനമേള സുവര്‍ണ്ണ ഗീതങ്ങള്‍, 25 ന് വൈകുന്നേരം 4 മണി പൂത്താലപ്പൊലി, രാത്രി 9 മണി ഭജന, 26 ന് ചെറിയ വിളക്ക്, രാത്രി 9ന് ശ്രീകൃഷ്ണ കുചേല നാടകം. 27 ന് വലിയ വിളക്ക്, രാത്രി7 മണിക്ക് അരുണ്‍ രാജ് മാരാര്‍ കാഞ്ഞിരങ്ങാട്, ആദര്‍ശ് കല്ലേക്കുളങ്ങര എന്നിവരുടെ ഡബിള്‍ തായമ്പക, 9 മണിക്ക് മെഗാ ഗാനമേള എന്നിവയുണ്ടാകും.
പുലര്‍ച്ചെ 1.30 ന് നാന്തകം എഴുന്നളളിപ്പ്, 28 ന് താലപ്പൊലി, 6.45 നാന്തകം എഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. പി.പി.പ്രകാശന്‍, ബാബു, ഗുരുക്കന്‍മാരുടെയും കാഞ്ഞിലശ്ശേരി ദാമോദരന്‍, കൊടശ്ശേരി ഉണ്ണികൃഷ്ണന്‍ തളി എന്നിവരുടെയും നേതൃത്വത്തിലുള്ള പാണ്ടിമേളത്തോടെയാണ് നാന്ദകം എഴുന്നള്ളിപ്പ്. 12 മണി ഗുരുതി തര്‍പ്പണം ശേഷം കൊടിയിറക്കലുമുണ്ടാകും.
Summary: Uppalakkandi Bhadrakali Temple Thalapoli Mahotsavam hoisted