മൂടാടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് വിഭജനം അശാസ്ത്രീയമെന്ന് യുഡിഎഫ്; ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി


മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 2025 തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വാര്‍ഡ് വിഭജനത്തിന്റെ കരട് പട്ടികയില്‍ പല വാര്‍ഡുകളെയും അശാസ്ത്രീയമായിട്ടാണ് വിഭജനം നടത്തിയെന്ന് യുഡിഎഫ് ആരോപിച്ചു.

അതിരുകള്‍ നിര്‍ണ്ണയിക്കുന്നതില്‍ അപാകതകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. യോഗത്തില്‍ സി.കെ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു.

രൂപേഷ് കൂടത്തില്‍, രാമകൃഷ്ണന്‍ കിഴക്കയില്‍, പപ്പന്‍ മൂടാടി, മുഹമ്മദലി മുതുകുനി, നൗഫല്‍ നന്തി, മുരളീധരന്‍ ചെട്ട്യാംകണ്ടി, എടക്കുടി സുരേഷ് ബാബു, കുരളി കുഞ്ഞമ്മദ്, റഫീഖ് പി അബൂബക്കര്‍ കെ, പി.പി കരിം, റഷീദ് എടത്തില്‍, കെ.പി രാജന്‍ എന്നിവര്‍ സംസാരിച്ചു.