അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (20-11-2023) വൈദ്യുതി മുടങ്ങും


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (20-11-2023) വൈദ്യുതി മുടങ്ങും.

അരിക്കുളം സെക്ഷന്‍ പരിധിയിലെ നിടുമ്പോയില്‍, പുളിക്കല്‍മുക്ക്, വാളേരിമുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ രാവിലെ 7 മണി മുതല്‍ 10 മണി വരെ വൈദ്യുതി തടസ്സപ്പെടും.

ടാക്കീസ് റോഡ്, അരിക്കുളം മുക്ക് എന്നീ ട്രാന്‍സ്‌ഫോമറുകളുടെ പരിധിയില്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെയും മാവട്ട് ട്രാന്‍സ്‌ഫോമറിന് പരിധിയില്‍ രാവിലെ 10.30 മുതല്‍ 2.30 വരെയും വൈദ്യുതി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

11 കെ.വി ടച്ചിങ്‌സ് ക്ലിയറിങ് വര്‍ക്കിങ്ങിന്റെ ഭാഗമായാണ് വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.