നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഗുണ്ടാസംഘം പിടിയില്‍; പാളയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘത്തെ കുടുക്കി കസബ പോലീസ്


കോഴിക്കോട്: പോലീസിനെയും യാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിച്ച ഗുണ്ടാസംഘം പിടിയില്‍. പാളയം ബസ്സ്റ്റാന്‍ഡില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുറ്റിക്കാട്ടൂര്‍ സ്വദേശികളായ ജിതിന്‍ റൊസാരിയോ(29) അക്ഷയ്(27) എന്നിവരെയാണ് കസബ പോലീസ് ഏറെ നേരത്തെ പരിശ്രമത്തിനുശേഷം കസബ പോലീസ് പിടികൂടിയത്.

ലഹരിമരുന്ന കേസുകളില്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് ജിതിന്‍. അക്ഷയ് അടിപിടി കേസുകള്‍ കൂടാതെ കാപ്പ സേസ് പ്രതി കൂടിയാണ്. പാളയം ക്ന്ദ്രീകരിച്ച് ലഹരിമരുന്ന സംഘങ്ങള്‍ തമ്പടിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കസബ എസ. ഐ ജഗന്‍ മോഹന്‍ ദത്തും ടൗണ്‍ അസിസ്റ്റന്റ് കമ്മാഷണര്‍ പി.ബിജുരാജിന്റെയും നേതൃത്വത്തിലുളള സിറ്റി ക്രൈം സക്വാഡുംമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. ഇരുവരെയും കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.