1967നു ശേഷം വിരമിച്ച അധ്യാപക- അനധ്യാപക കൂട്ടം ഒത്തുകൂടി; ശ്രദ്ധേയമായി ചിങ്ങപുരം സി.കെ. ജി.മെമ്മോറിയൽ സ്കൂളിലെ സംഗമം; അംഗനവാടി കുട്ടികൾ പോഷകാഹാരത്തോടെ വളരാൻ പാലും മുട്ടയും; അറിയാം വായിക്കാം ഇന്നത്തെ വിശേഷങ്ങൾ


ഉഗ്രം ഉജ്ജ്വലം; വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകൾക്ക് അനുമോദനവുമായി ഞാണംപൊയിൽ ഗോപാലൻകുട്ടി ഗ്രന്ഥാലയം

കൊയിലാണ്ടി:  ഞാണംപൊയിൽ ഗോപാലൻകുട്ടി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സന്തോഷ് എൻ,ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ സോണിയ എൻ, വിദൂര വിദ്യാഭ്യാസം വഴി ബിരുദം നേടിയ തുടർ സാക്ഷരത പഠിതാവ് പത്മിനി നിടൂളി,സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ആർദ്ര എസ് ,എസ്എസ്എൽസി , പ്ലസ് ടു ,ഫുൾ എ പ്ലസ് ജേതാക്കൾ,എൽ എസ് എസ് , യു എസ് എസ് ജേതാക്കൾ തുടങ്ങിയവരെയാണ് അനുമോദിച്ചത്.

അനുമോദന സദസ്സ് ബഹു എംഎൽഎ ശ്രീമതി കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീമതി കെ തങ്കം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ പി വേണു മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.ലൈബ്രറി നേതൃസമിതി കൺവീനർ ഇ.കെ ബാലൻ മാസ്റ്റർ അനുമോദന ഭാഷണം നടത്തി. ബാബു കെ ടി കെ സ്വാഗതവും സജിലേഷ് എൻ നന്ദിയും പറഞ്ഞു.

 

ഊരള്ളൂർ ശ്രീ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രപ്പെരുമയും ഐതിഹ്യങ്ങളും സംഗീതമാക്കി; പൂക്കലശം സംഗീത ആൽബം പ്രകാശനം ചെയ്തു

അരിക്കുളം: ഊരള്ളൂർ ശ്രീ എടവനക്കുളങ്ങര പരദേവതാ ക്ഷേത്രപ്പെരുമയും ഐതിഹ്യങ്ങളും ഉൾപ്പെടുത്തി നീലാംബരി ക്രിയേഷൻസിന്റെ ബാനറിൽ എൻ.കെ. ഉണ്ണികൃഷ്ണൻ. മണിരാജ് ചാലയിൽ എന്നിവർ രചിച്ച പൂക്കലശം സംഗീത ആൽബം ചിത്രകാരനും കവിയുമായ യു.കെ.രാഘവൻ പ്രകാശനം ചെയ്തു.

ഇ.വി. വത്സൻ , മണിരാജ് എന്നിവർ ചിട്ടപ്പടുത്തിയ ഗാനങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആൽബത്തിന്റെ നിർമ്മാണ നിർവ്വഹണം നടത്തിയിട്ടുള്ളത് ഷീന മണിരാജാണ്. ആലാപനം ചെങ്ങന്നൂർ ശ്രീകുമാർ, സതീശ് നമ്പൂതിരി, അശ്വതി ബാലകൃഷ്ണൻ, ശിശിര , പ്രവീൺ സുരേഷ് എന്നിവരുടേതാണ്.

ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡണ്ട് സി.സുകുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. ലോഹ്യ വിശിഷ്ടാതിഥിയായിരുന്നു. രാമചന്ദ്രൻ നീലാംബരി, രാധാകൃഷ്ണൻ എടവന ,ടി.പി. രഞ്ജിത്ത്, ക്ഷേത്ര സമിതി സെക്രട്ടറി ഷാജിത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻ.കെ. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും മനോജ് ഊരള്ളൂർ നന്ദിയും പറഞ്ഞു.

പാറക്കുളങ്ങര.ദഅവ സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു

പാറക്കുളങ്ങര.ദഅവ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. നിജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. രാഘവൻ ചെട്യാംകണ്ടി മുഖ്യപ്രഭാഷണം നടത്തി.

 

ഫുൾ എ പ്ലസ് വാങ്ങിയ ദിയ ഷെറിനെ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു

കൊയിലാണ്ടി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗം സക്കീർ അലിയുടെ മകൾ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ദിയ ഷെറിനെ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡണ്ട് പി കെ അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ട്രഷറർ സുരേന്ദ്രൻ മാങ്ങോട്ടിൽ സ്നേഹോപഹാരം സമ്മാനിച്ചു.

ചടങ്ങിൽ കബീർ സലാല അബൂബക്കർ മൈത്രി എന്നിവർ ആശംസ പ്രസംഗം നടത്തി ഏരിയ സെക്രട്ടറി സ്വാഗതവും ദിയ ഷെറിൻ മറുമൊഴിയും പറഞ്ഞു

വളരാം പോഷകഗുണത്തോടെ; അംഗനവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

മൂടാടി: അംഗനവാടികളിലെ കുട്ടികൾക് പാൽ മുട്ട വിതരണം ചെയ്യുന്ന സംസ്ഥാന ഗവർമണ്ടി ൻ്റ പദ്ധതി മൃദ്ധമായ ഭക്ഷണം നൽകി പുതു തലമുറയുടെ ആരോഗ്യ സംരക്ഷണമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്.

മൂടാടി ഗ്രാമപഞ്ചായത്തിലെ 32 അംഗനവാടി കളിലും പാൽ വിതരണമാരംഭിച്ചു’ പഞ്ചായത്ത് തല ഉത്ഘാടനം ആറാം വാർഡിലെ വലിയ മല അംഗനവാടിയിൽ വച് പ്രസിഡൻറ് സി.കെ.ശ്രീകുമാർ നടത്തി

വളരാം പോഷകഗുണത്തോടെ; അംഗനവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു

തിക്കോടി: ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് നിര്‍വഹിച്ചു. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും വിതരണം ചെയ്യുന്നത്.

ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുന്നതാണ്. പഞ്ചായത്തിലെ അങ്കണവാടികളിലെ 3 വയസ് മുതല്‍ ആറ് വയസ് വരെയുളള മുഴുവന്‍ പ്രീസ്‌കൂള്‍ കുട്ടികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ വിശ്വന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ പ്രനില സത്യന്‍, ഷക്കീല, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീനിവാസന്‍, പഞ്ചായത്തംഗങ്ങള്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.കെ റുഫീല, എഎല്‍ എം സി അംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം ഷീബ പുല്‍പ്പാണ്ടി സ്വാഗതവും അങ്കണവാടി പ്രവര്‍ത്തക സിന്ധു നന്ദിയും പറഞ്ഞു.

തിക്കോടിയൻ സ്മാരക ഗവ : വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം

തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സുരേഷ് ചങ്ങാടത്ത് വിജയോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.പ്രദീപൻ അദ്ധ്വ ക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ദുൽഖിഫിൽ മുഖ്യാഥിതി ആയി.

ഡോ : പി.സുരേഷ്, ബിനു കാരോളി , സജിത്, വിദ്യാർത്ഥി പ്രതിനിധികളായ ഇഷ , മഞ്ജിമ എന്നിവർ ആശംസകൾ നേർന്നു.
സ്റ്റാഫ് സെക്രട്ടറി ധന്യ സ്വാഗതവും അക്കാദമിക് കൺവീനർ അബ്ദുൾ നാസർ നന്ദിയും പറഞ്ഞു

വായിച്ചു വളരാം; പൊയിൽക്കാവ് സ്കൂളിന് ഒരു വർഷത്തേക്കുള്ള പത്രം നൽകി

കൊയിലാണ്ടി: പൊയിൽക്കാവ് യു പി സ്കൂളിൽ “അമൃതം മലയാളം” പദ്ധതി യുടെ ഭാഗമായി ഒരു വർഷത്തേക്ക് ജന്മഭൂമി പത്രം സൗജന്യമായി കുട്ടികൾക്ക് നൽകി

പി ടി എ പ്രസിഡന്റ് രജിലേഷ് വി കെ സ്കൂൾ ലീഡർ അൻവിൻ ഷെയ്ഹാന് പത്രത്തിൻ്റെ കോപ്പി കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ പ്രധാന അധ്യാപിക റോഷ്നി ടീച്ചർ, ജയ്കിഷ് മാസ്റ്റർ .രാജേഷ് ടി പി, ദീപേഷ് കെ സി എന്നിവർ സന്നിഹിതരായിരുന്നു

വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത വിമുക്ത ഭടൻമാരെ ആദരിച്ചു

കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചേമഞ്ചേരി സജീഷ് ഉണ്ണി ശ്രീജിത്ത് മണി സ്മാരക സേവാ സമിതി വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത വിമുക്ത ഭടൻമാരെ ആദരിക്കുന്ന സാദരം എന്ന പരിപാടിയും കുട്ടികൾക്കും മുതിർന്നവർക്കുമായി സ്വാതന്ത്ര്യ സമര ക്വിസും സംഘടിപ്പിച്ചു. പൂക്കാട് സമിതി മന്ദിരത്തിൽ നടന്ന പരിപാടി റിട്ട കേണൽ എം.ഒ മാധവൻ നായർ ഉദ്ഘാടനം ചെയ്തു.

സമകാലീന ഭാരതം വെല്ലുവിളികളും പ്രതിക്ഷകളും എന്ന വിഷയത്തിൽ അഖില ഭാരതീയ പൂർവ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന സെക്രട്ടറി മുരളീധര ഗോപാൽ പ്രഭാഷണം നടത്തി എസ്സ് എസ്സ് എൽ സി പ്ലസ് റ്റൂ പരിക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികളെയും മറ്റ് മത്സര പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെയും സമിതി അനുമോദിച്ചു.

പി മുരളിധരൻ അധ്യക്ഷത വഹിച്ചു ശശികുമാർ എം കെ, അനുപമ സി, ഭാസ്ക്കരൻ കോളോത്ത്, ശശികുമാർ പാലക്കൽ എന്നിവർ സംസാരിച്ചു

 

ജീവിതാനുഭവങ്ങൾ പങ്കു വെച്ച് മുമ്പേ നടന്നവർ; ശ്രദ്ധേയമായി ചിങ്ങപുരം സി.കെ. ജി.മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ പൂർവ്വ അധ്യാപക അനധ്യാപക സംഗമം

കൊയിലാണ്ടി:ചിങ്ങപുരം സി.കെ. ജി.മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച പൂർവ്വ അധ്യാപക അനധ്യാപക സംഗമം ശ്രദ്ധേയമായി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് മാനേജർ .കെ. കല്ല്യാണി അമ്മ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

പിയൂഷ് . എം നമ്പൂതിരി മുഖ്യ അതിഥിയായിരുന്നു. 1967 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടതിനുശേഷം വിരമിച്ച എഴുപത്തഞ്ചോളം അധ്യാപകരും അനധ്യാപകരും ചാങ്ങിലെത്തിച്ചേർന്നു. പി.ടി.എ പ്രസിഡണ്ട് വി.വി.സുരേഷ് അധ്യക്ഷം വഹിച്ചു. ഹെഡ് മാസ്റ്റർ ഇ.കെ സുരേഷ് ബാബു വിരമിച്ച അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രിൻസിപ്പൽ ശ്രീമതി പി.ശ്യാമള സ്വാഗതം പറഞ്ഞു. അധ്യാപകർ പഴയ കാല ഓർമ്മകൾ പങ്കുവച്ച് സംസാരിച്ചത് പുതിയ തലമുറയ്ക്ക് ആവേശം പകർന്നു .

 16 ടീമുകൾ അണിനിരന്നു; ആവേശമായി ബി ടി എം പ്രീമിയർ ലീഗ്

തുറയൂർ: ബി ടി എം പ്രീമിയർ ലീഗ് കോഴിക്കോട് ക്രൈം ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പി കെ അബ്ദുൽ റഹൂഫ് ഉദ്ഘാടനം ചെയ്തു. 16 ടീമുകൾ അണിനിരന്ന മത്സരത്തിൽ ജൂനിയർ തലത്തിൽ ആർ ബി എസ്സും, സബ് ജൂനിയർ തലത്തിൽ റെഡ് വിങ്സും ജേതാക്കളായി. അതുൽ സുധീർ ടോപ് സ്കോറർക്കുള്ള പുരസ്കാരം കരസ്ഥമാക്കി. വിജയികൾക്ക് ഹെഡ്മിനിസ്ട്രസ് സുചിത്ര പി കെ സമ്മാനദാനം വിതരണം നടത്തി.

എസ് എസ് എൽ സി, പ്ലസ് ടു ,വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് സി പി ഐ പയ്യോളി ലോക്കൽ കമ്മിറ്റി

പയ്യോളി: സി പി ഐ പയ്യോളി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ,വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ എം വിമല ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു.

പയ്യോളി നഗരസഭാംഗം റസിയാ ഫൈസൽ അധ്യക്ഷത വഹിച്ചു. സി പി ഐ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ, യുവകലാ സാഹിതി നേതാവ് ബഷീർ തിക്കോടി,സി പി ഐ മണ്ഡലം കമ്മിറ്റി അംഗം എൻ ശ്രീധരൻ, എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ബി ദർശിത്ത്, വി എം ഷാഹുൽ ഹമീദ് പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി കെ.ശശിധരൻ സ്വാഗതവും അസി. സെക്രട്ടറി ഇരിങ്ങൽ അനിൽ കുമാർ നന്ദിയും പറഞ്ഞു.

ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..

എസ് എസ് എൽ സി, പ്ലസ് ടു ,വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് കനിവ് തിക്കോടി അങ്ങാടി

തിക്കോടി: കനിവ് തിക്കോടി അങ്ങാടിയുടെ ആഭിമുഖ്യത്തിൽ തിക്കോടി അങ്ങാടി പ്രദേശത്ത് നിന്ന് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന ചടങ്ങ് പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു ഉദ്ഘാടനം ചെയ്തു. വി വി മുഹമ്മദ് റോഷൻ അധ്യക്ഷത വഹിച്ചു. പി വി മുനീർ, മൊയ്തു സുബഹ്, വി വി നൗഫൽ, പി പി റഷീദ്, ഷംസീർ അങ്ങാടി, വി ഹംസ, ഇബ്രാഹിം കുട്ടി, കുഞ്ഞമ്മദ് കുളങ്ങര പ്രസംഗിച്ചു.