പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ‘രചന ശില്പശാല’


തിക്കോടി: ഗ്രാമ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസിന്റെ ‘രചന ശില്പശാല’ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജമീല സമദ് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ പുഷ്പ പി കെ അധ്യക്ഷത വഹിച്ചു. ആ ർ പി ഭാസ്കരൻ മാസ്റ്റർ വിശദീകരണം നടത്തി.

വികസന കാര്യസ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പ്രനില സത്യൻ  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആർ വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് ചെയർപേഴ്സൺ കെ.പി ഷെക്കീല, ബ്ലോക്ക്‌ മെമ്പർ റംല പി.വി, വാർഡ്‌ മെമ്പർമാരായ അബ്ദുള്ളക്കുട്ടി, ബിനു കാരോളി, ഷീബ പുല്പാണ്ടി, ദിബിഷ എം, വിബിത ബൈജു, ജയകൃഷ്ണൻ ചെറുകുറ്റി, ആസൂത്രണസമിതി ഉപാദ്യക്ഷൻ ബിജു കളത്തിൽ, മുൻ മെമ്പർമാരായ അബ്ദുൽ അസിസ്, സി ലക്ഷ്മി, എന്നിവർ സംസാരിച്ചു.

ആക്കാദമിക് കമ്മറ്റി അംഗങ്ങൾ, രചന കമ്മറ്റി അംഗങ്ങൾ, സി ഡി എസ് മെമ്പർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവര്‍ പങ്കെടുത്തു. സി ഡി എസ് വൈസ് ചെയർപേഴ്‌സണ്‍ ബിജിന വായോത്ത്‌ നന്ദി പറഞ്ഞു.