പയ്യോളി കോയക്കോട്ട്, മംഗലശ്ശേരി, കരിമ്പിൽ ഭാഗം പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് ഒടുവില്‍ പരിഹാരം; പുതിയ ട്രാൻസ്ഫോർമർ സ്ഥാപിച്ച് കെഎസ്ഇബി


പയ്യോളി: വോൾട്ടേജ് ക്ഷാമം കാരണം ഇരുട്ടിലായ ജനങ്ങൾക്ക് ആശ്വാസമായി പുതിയ ട്രാൻസ്ഫോർമർ. പയ്യോളി നഗരസഭയിലെ പത്തൊമ്പതാം ഡിവിഷനിൽ തച്ചൻകുന്ന് ടൗണിന്റെ തെക്കുഭാഗത്തുള്ള കോയക്കോട്ട്, മംഗലശ്ശേരി, കരിമ്പിൽ ഭാഗം തുടങ്ങിയ പ്രദേശങ്ങളിൽ ഏറെ കാലമായി വോള്‍ട്ടേഡ് ക്ഷാമം കാരണം ജനങ്ങള്‍ ദുരിതത്തിലായിരുന്നു. തുടര്‍ന്ന് കെഎസ്ഇബിയോട് നിരന്തരമായി പ്രദേശവാസികള്‍ ട്രാന്‍സ്‌ഫോമര്‍ സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ പണി പൂര്‍ത്തിയായ ട്രാന്‍സ്‌ഫോമര്‍ ചാര്‍ജ് ചെയ്യാന്‍ ഡിവിഷന്‍ കൗണ്‍സിലര്‍ കാര്യാട്ട് ഗോപാലന്‍ കെഎസ്ഇബി ഓഫീസുമായി നിരന്തരം ഇടപെടലുകള്‍ നടത്തിയതിന്റെ ഫലമായാണ് ട്രാന്‍സ്‌ഫോമര്‍ യാഥാര്‍ത്ഥ്യമായത്.

ചടങ്ങിൽ മേലടി ഇലക്ട്രിക്കൽ ഓഫീസിലെ അസിസ്റ്റൻറ് എൻജിനീയർ എം മോഹനൻ, സബ് എൻജിനീയർ പ്രശാന്ത് എ, ഓവർസിയർ സുധീഷ് എന്നിവരോടൊപ്പം കെഎസ്ഇബി ജീവനക്കാരും പങ്കാളികളായി.