കൊയിലാണ്ടി നോര്‍ത്ത് മൂടാടി സെക്ഷന്‍ പരിധികളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത്, മൂടാടി സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നോര്‍ത്ത് സെക്ഷനിലെ മണമല്‍, അമ്രമോളി, പന്തലായനി ഗേള്‍സ് സ്‌കൂള്‍, പന്തലായനി ശിവക്ഷേത്രം, കോയാരി, കെ.ടി.ഡി.സി, പാച്ചിപ്പാലം, തെരുവത്ത് പീടിക,നെല്ലിക്കോട് കുന്ന്, ഹോമിയോ, ദര്‍ശന, കൂമന്‍തോട്, ചേരിയാല തുടങ്ങിയ ഭാഗങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം നാലുമണിവരെ വൈദ്യുതി മുടങ്ങും.

മൂടാടി സെക്ഷനില്‍ ഓട്ടു കമ്പനി, ഹില്‍ബസാര്‍, പാച്ചാക്കില്‍, വലിയ മല ഭാഗങ്ങളില്‍ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.