കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ തുവ്വപ്പാറ, ഈച്ചരോത്ത്, ചാത്തനാടത്ത്, ഒ.പി.സുനാമി, തുവ്വയില്‍ റോഡ്, പൊയില്‍ക്കാവ് ബീച്ച് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ കവലാട്, എഴുകുടിക്കല്‍, പൊയില്‍ക്കാവ് ടെമ്പിള്‍, കോളൂര്‍ സുനാമി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും. എച്ച്.ടി.ലൈന്‍ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്.