ട്രോഫികളും ഷീൽഡുകളും കവർന്ന് കള്ളൻ; ഗോപാലപുരം വി.ആർ നായനാർ മെമ്മോറിയൽ സ്പോർട്സ് ആന്റ് ആർട്സ് ക്ലബിൽ മോഷണം


Advertisement

പാലക്കുളം: ​ഗോപാലപുരം വി.ആർ നായനാർ മെമ്മോറിയൽ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ് കള്ളൻ കയറി. ക്ലബിന്റെ ഓഫീസിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ട്രോഫികളും ഷീൽഡുകളും മെഡലുകളും കവർന്നു. പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കടന്നത്.

Advertisement

കോഴിക്കോട് ജില്ലാ ഡിവിഷൻ ഫുട്ബോൾ മേളയിൽ അടക്കം ടീം കഴിഞ്ഞ 25 വർഷത്തോളം കാലം നേടിയെടുത്ത നൂറോളം ട്രോഫികളാണ് നഷ്ടമായത്. ക്ലബിന്റെ വിപുലീകരണത്തിനായി ഇറക്കിയിരുന്ന കമ്പികളും കള്ളൻ മോഷ്ടിച്ചിട്ടുണ്ട്. കൂടാതെ ഫയലുകളും ഓഫീസിനുള്ളിലുണ്ടായിരുന്ന മൂന്ന് ഫാനുകളും നഷ്ടമായിട്ടുണ്ട്.

Advertisement

ഇന്ന് ഉച്ചയ്ക്ക് ഓഫീസിലെത്തിയപ്പോഴാണ് പൂട്ട് പൊളിച്ചത് ശ്രദ്ധയിൽപെട്ടത് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ട്രോഫികളും ഷീൽഡുകളും മറ്റും മോഷണം പോയെന്ന് മനസിലായത്. ക്ലബ് ഭാരവാഹികൾ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Advertisement

Summary: Theft at VR Nayanar Memorial Sports and Arts Club at Gopalapuram