മുട്ടുങ്ങൽ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായി


Advertisement

വടകര: മുട്ടുങ്ങൽ മാളിയേക്കല്‍ ബീച്ചില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. പള്ളിപ്പറമ്പത്ത് മജീഷിന്റെ മകന്‍ അനു ചന്ദിനെയാണ് കടലില്‍ കാണാതായത്.

Advertisement

ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കടലിലേക്കിറങ്ങിയ കുട്ടിയെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ ഫോഴ്‌സും കുട്ടിയ്ക്കായി തിരച്ചില്‍ തുടരുകയാണ്.

Advertisement
Advertisement