കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ഇന്നും തുടരുന്നു ; വലഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ


Advertisement

കുറ്റ്യാടി:  കുറ്റ്യാടി   – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ഇന്നും തുടരുന്നു .കൂമുള്ളിയിൽ വെച്ചു ബസിലെ ഡ്രൈവറെ അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ഇന്നലെ ആരംഭിച്ച പണിമുടക്ക് ഇന്നും തുടരുകയാണ്. ഇതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

Advertisement

ബസ് ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നത് വരെ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സമരം തുടരാനാണ് സ്വകാര്യ ബസ് ജീവനക്കാരുടെ തീരുമാനം.

Advertisement
Advertisement