അരിക്കുളത്ത് കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി


അരിക്കുളം: അരിക്കുളത്ത് ഇന്നലെ മുതല്‍ കാണാതായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. ഇന്ന് രാവിലെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് സമീപവാസിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിയെ വീട്ടില്‍ നിന്നും കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.

പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുളളതിനാല്‍ സ്‌റ്റേഷനില്‍ ഹാജരാക്കിയ ശേഷം വീട്ടുകാരുടെ കൂടെ അയയ്ക്കും.