നടുവത്തൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ ആട് വീണു, രക്ഷിക്കാനിറങ്ങിയ യുവാവും കയറാനാകാതെ കുടുങ്ങി; ഒടുക്കം ആടിനെയും യുവാവിനെയും കരകയറ്റി ഫയര്‍ഫോഴ്‌സ്


നടുവത്തൂര്‍: കിണറില്‍ വീണ ആടിനും രക്ഷിക്കാന്‍ ഇറങ്ങിയ യുവാവും കിണറ്റില്‍ പെട്ടു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഒടുക്കം കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെത്തിച്ചത്.

നടുവത്തൂര്‍ എരഞ്ഞഇക്കോത്ത് പ്രഭാകരന്‍ നായരുടെ വീട്ടിലെ കിണറ്റിലാണ് ആട് വീണത്. വീട്ടുകാരുടെ ബഹളം കേട്ട് സ്ഥലത്തെത്തിയ യുവാവ് ആടിനെ രക്ഷിക്കാനായി കിണറ്റില്‍ ഇറങ്ങിയെങ്കിലും പിന്നീട് കയറാനാവാതെ കുടുങ്ങുകയായിരുന്നു.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ ആനന്ദന്റെ നേതൃത്വത്തില്‍ എത്തുമ്പോള്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തുമ്പോള്‍ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് ആടിനെ പിടിച്ചുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാ സംഘം റസ്‌ക്യൂ നെറ്റ് താഴ്ത്തിയശേഷം രണ്ടുപേരെയും കരയിലേക്ക് കയറ്റുകയായിരുന്നു.

ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മജീദ്.കെ.യുടെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ആയ ബിനീഷ്.വി.കെ, ഇര്‍ഷാദ്, ശ്രീരാഗ്, നിന്‍രാജ്, ഹോംഗാര്‍ഡ് രാജേഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.