20 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മാണം; കീഴരിയൂര്‍ ചമ്പോളിത്താഴ-അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് നാടിന് സമര്‍പ്പിച്ചു


Advertisement

കീഴരിയൂര്‍: ചമ്പോളിത്താഴ-അരീക്കരത്താഴ കല്ലിട്ടൊടി പാടശേഖരം റോഡ് നാടിന് സമര്‍പ്പിച്ചു. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ റോഡിന്റ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പണി പൂര്‍ത്തീകരിച്ചത്.

Advertisement

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല അധ്യക്ഷത വഹിച്ചു. സമയബന്ധിതമായി പ്രവൃത്തി പൂര്‍ത്തീകരിച്ച മഠത്തില്‍ ദിനേശനെ ഉപഹാരം നല്‍കി ആദരിച്ചു. വാര്‍ഡ് മെമ്പര്‍ ടി.വി. ജലജ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാരായ ഐ.സജീവന്‍, നിഷ വല്ലിപ്പടിക്കല്‍, സി. ഹരീന്ദ്രന്‍, അനിത എം.എം, കെ.എം. നാരായണന്‍, സിദ്ദീഖ് നായിച്ചേരി, ദീപേഷ് കെ. ബാലകൃഷ്ണന്‍ എടത്തില്‍, കെ.ടി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

Summary: The Champolithazha-Arikkarathazha Kallittodi Padashekharam road was dedicated to the nation.

Advertisement
Advertisement