ദുബൈയില്‍ കടലില്‍ വീണ് മരിച്ച പേരാമ്പ്ര സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും
പേരാമ്പ്ര: ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച പേരാമ്പ്ര സ്വദേശിയായ യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൈതക്കല്‍ കണിയാംങ്കണ്ടി പ്രേമന്റെ മകന്‍ അര്‍ജ്ജുന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു.
നാളെ മൂന്നുമണിക്ക് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന മൃതദേഹം ആറുമണിയോടെ കൈതക്കലിലെ വീട്ടിലെത്തിക്കും. ആറ് മണി മുതല്‍ 6.45വരെ പൊതുദര്‍ശനം നടക്കും. ഏഴ് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍.
ഭാര്യ: ദര്‍ശന (കോഴിക്കോട്)ഈസ്റ്റ് ഹില്‍
അമ്മ : ഗീത പ്രേമന്‍
സഹോദരി: അഞ്ജന
സഹോദരി ഭര്‍ത്താവ്: ധനരാജ് (കതിരൂര്‍). .
Summary: The body of a Perambra native who died after falling into the sea in Dubai will be brought home tomorrow