Tag: Viral Video

Total 13 Posts

‘അടിയേറ്റതെന്തിനെന്ന് പേടിച്ച കവിളിനറിയില്ല…’; ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉള്ളുലയ്ക്കുന്ന കവിതയുമായി സോമന്‍ കടലൂര്‍

കൊയിലാണ്ടി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന നടുക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ രാജ്യമെങ്ങും ചര്‍ച്ചാ വിഷയം. പിഞ്ചുവിദ്യാര്‍ത്ഥികളില്‍ വര്‍ഗീയവിഷം കുത്തിവയ്ക്കുന്ന തരത്തിലുള്ള അധ്യാപികയുടെ പ്രവൃത്തിയാണ് വീഡിയോയില്‍ ഉള്ളത്. ക്ലാസിലെ മുസ്ലിം വിദ്യാര്‍ത്ഥിയെ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊണ്ട് മുഖത്ത് അടിപ്പിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. മുസഫര്‍നഗറിലെ ഖുബ്ബാപൂര്‍ നേഹ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ തൃപ്ച

സണ്‍റൂഫില്‍ രണ്ടുപേര്‍, ഡോറില്‍ ഇരുന്ന് ഒരാള്‍; താമരശ്ശേരി ചുരത്തിലൂടെ യുവതിയുടെയും യുവാക്കളുടെയും അപകടകരമായ യാത്ര, വീഡിയോ വൈറലായതോടെ നടപടിയെടുത്ത് പൊലീസ് (വീഡിയോ കാണാം)

താമരശ്ശേരി: താമരശ്ശേരി ചുരത്തിലൂടെ കാറില്‍ അപകടകരമായി യാത്ര ചെയ്ത യുവതിയുടെയും യുവാക്കളുടെയും വീഡിയോ വൈറല്‍. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിലാണ് ഇവര്‍ ചുരത്തില്‍ സാഹസിക യാത്ര നടത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് നടപടിയെടുത്തു. ചുരം കയറി പോകുമ്പോഴാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. അതിവേഗം സഞ്ചരിക്കുന്ന കാറിന്റെ സണ്‍റൂഫ് തുറന്ന് പുറത്തേക്ക് തലയിട്ട് നിന്നാണ് യുവാവും

‘മതി ടീച്ചറേ… പോരാ ഇത് മുഴുവന്‍ കഴിക്കണം’; പരിക്കേറ്റ് കൈക്ക് പ്ലാസ്റ്ററിട്ട വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിക്കൊടുത്ത് അധ്യാപിക, വൈറലായി കാരയാട് യു.പി സ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങള്‍ (വീഡിയോ കാണാം)

മേപ്പയ്യൂർ: പരിക്കേറ്റതിനെ തുടർന്ന് കെെക്ക് പ്ലാസ്റ്ററിട്ട വിദ്യാർത്ഥിക്ക് ചോറ് വാരിക്കൊടുക്കുന്ന ടീച്ചറുടെ ദൃശ്യങ്ങൾ വെെറലാവുന്നു. കാരയാട് യു.പി സ്കൂളിലെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രശംസ പിടിച്ചുപറ്റുന്നത്. ടീച്ചർ വിദ്യാർത്ഥിക്ക് ഉച്ചഭക്ഷണം വാരിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. സ്കൂളിലെ റസീന ടീച്ചറാണ് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നവതേജിന് ഭക്ഷണം നൽകുന്നത്. കെെ പൊട്ടി പ്ലാസ്റ്ററിട്ടതിനാൽ കുട്ടിക്ക് സ്വയം ഭക്ഷണം കഴിക്കാ കഴിയില്ലെന്ന്

ഒഴുകി നടക്കുന്ന കരിമ്പാറ പോലൊരു ഗജവീരന്‍; ചക്കിട്ടപ്പാറയില്‍ പുഴ നീന്തിക്കടക്കുന്ന കാട്ടാനയുടെ ദൃശ്യം വൈറലായി (വീഡിയോ കാണാം)

പേരാമ്പ്ര: കണ്ണിനും മനസ്സിനും ഒരുപോലെ ഇമ്പം നിറയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നരിനട പുഴയിലൂടെ നീന്തിക്കടക്കുന്ന ആനയുടെ കാഴ്ചയാണത്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ആന പതുക്കെ നീന്തുന്നതാണ് ദൃശ്യത്തിലുള്ളത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി ഡാമിന്റെ റിസോര്‍വോയറില്‍ നരിനട കുമ്പുളു പാറ ഭാഗത്ത് നിന്നാണ് ദൃശ്യം പകര്‍ത്തിയിട്ടുള്ളത്. ചക്കിട്ടപ്പാറ സ്വദേശി എടുത്തതാണ്

മുന്നില്‍ സ്‌കൂള്‍ ബാഗ്, പിറകില്‍ നഗരക്കാഴ്ചകള്‍ ആസ്വദിച്ച് പിഞ്ചുമകള്‍, ശാരീരിക പരിമിതിയെ മറികടന്ന് കൊയിലാണ്ടിയിലെ തിരക്കിലൂടെ സൈക്കിള്‍ ചവിട്ടി ഒരച്ഛന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഹൃദയസ്പര്‍ശിയായ വീഡിയോ

കൊയിലാണ്ടി: അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വാക്കുകളില്‍ വിവരിക്കാന്‍ കഴിയാത്തത്ര ശുദ്ധമാണ്. അത്തരമൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കയ്യാല്‍ സൈക്കിളില്‍ തന്റെ മകളെ സുരക്ഷിതമായി സ്‌കൂളിലേക്ക് എത്തിക്കുകയാണ് ഈ അച്ഛന്‍. കൊയിലാണ്ടി ബീച്ച് റോഡിൽ മർക്കുറി ഹൗസിൽ റഷീദും മകൾ ഖദീജ ഹനയുമാണ് വീഡിയോയിലുള്ളത്. സൈക്കിളിന്റെ ഹാന്റിലിനരികില്‍ സ്‌കൂള്‍ ബാഗ്

‘കുരബഹുഭീകരം, ശുനകസമ്മേളനം, പഥികമനോഭയദായക രാഗം…’; നായ്ക്കളെ ശാന്തരാക്കാന്‍ ശാസ്ത്രീയ സംഗീതം മതിയെന്ന വാര്‍ത്തയെ ട്രോളുന്ന പാരഡി ഗാനം വൈറലാവുന്നു (വീഡിയോ കാണാം)

കൊയിലാണ്ടി: ഇടഞ്ഞ് നില്‍ക്കുന്ന നായ്ക്കളെ ശാന്തരാക്കാന്‍ ശാസ്ത്രീയ സംഗീതത്തിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇത്. തെരുവുനായ്ക്കളുടെ ആക്രമണം വലിയ വാര്‍ത്തയായ സാഹചര്യത്തില്‍ ഈ വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ നായ്ക്കള്‍ക്കായി പ്രത്യേകം ചിട്ടപ്പെടുത്തിയ ഒരു പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

‘മദ്രസേല് പോണ ഈ പുള്ളറെ വയ്യെങ്ങാന്‍ നായ് വന്നാ തോക്ക് വെച്ച് കൊല്ലും’; വിദ്യാർത്ഥികളെ തെരുവുനായ്ക്കളിൽ നിന്ന് സംരക്ഷിക്കാൻ എയർഗണ്ണുമായി അകമ്പടി പോകുന്ന രക്ഷിതാവിന്റെ ദൃശ്യം വൈറൽ (വീഡിയോ കാണാം)

കാസർകോട്: തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടിയതോടെ മദ്രസ വിദ്യാർഥികൾക്ക് തോക്കുമായി രക്ഷിതാവിൻറെ അകമ്പടി. കാസർകോട് ബേക്കൽ ഹദ്ദാദ നഗറിലെ സമീറാണ് കുട്ടികൾക്ക് തോക്കുമായി അകമ്പടി പോയത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്ക് ഉപയോഗിച്ച് കൊല്ലുമെന്ന് കൂടി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ താഴെ കാണാം. വ്യാഴാഴ്ച രാവിലെ മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസ്സുകാരനായ വിദ്യാര്‍ഥിയെ നായ കടിച്ചിരുന്നു.

പഞ്ചാബി ഗാനത്തിന് ചുവടുവച്ച് ഇന്ത്യന്‍ പട്ടാളക്കാര്‍, കൈവീശി സന്തോഷം പങ്കുവച്ച് പാകിസ്താന്‍ സൈനികര്‍; അതിര്‍ത്തിയില്‍ നിന്നുള്ള ഹൃദയം നിറയ്ക്കുന്ന വീഡിയോ കാണാം

ന്യൂഡൽഹി: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നൃത്തം ചെയ്യുന്ന സൈനികരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യാ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് സൈനികരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. സിദ്ദു മൂസെവാലയുടെ ‘ബാംബിഹ ബോലെ’ എന്ന ഗാനത്തിനും ചുവടുകള്‍ വെച്ച് സൗഹൃദം പങ്കിടുന്ന സൈനികരാണ് വീഡിയോയില്‍

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പരസ്യമായി പ്രേരിപ്പിച്ചു, വീഡിയോ വൈറലായി; വ്‌ളോഗര്‍ അറസ്റ്റില്‍

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ പ്രേരിപ്പിച്ച വ്‌ളോഗര്‍ അറസ്റ്റില്‍. മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്റെ മകന്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ (34) ആണ് അറസ്റ്റിലായത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയും ഇയാളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ വൈറലായതോടെയാണ് എക്‌സൈസ് സംഘം ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ വീട്ടില്‍ നിന്ന് ലഹരിവസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

മലരേ മൗനമാ…ഓപ്പറേഷൻ തിയേറ്റർ സംഗീത സാന്ദ്രമാക്കി ഡോക്ടറും രോഗിയും, വൈറലായി കൊയിലാണ്ടിയിലെ ഓർത്തോ ഡോക്ടർ മുഹമ്മദ് റയീസ്; ആ സുന്ദര രംഗങ്ങൾ കാണാം

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: എന്താ ടെൻഷൻ ഉണ്ടോ? ഏയ് ഇല്ലല്ലോ എന്നാൽ ഒരു പാട്ടായാലോ പിന്നെന്താ…… പിന്നീട് അവിടം സംഗീത സാന്ദ്രമാവുന്ന ദൃശ്യങ്ങൾക്കാണ് ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്റർ സാക്ഷ്യം വഹിച്ചത്. ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളോ എന്ന് നെറ്റി ചുളിക്കുന്നവരോട്, അതെ റിയാലിറ്റി ഷോകളിലെ രംഗമായിരുന്നില്ല, ഫറോക്ക് താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്ന രംഗമാണ് മുകളിൽ.