പഞ്ചാബി ഗാനത്തിന് ചുവടുവച്ച് ഇന്ത്യന്‍ പട്ടാളക്കാര്‍, കൈവീശി സന്തോഷം പങ്കുവച്ച് പാകിസ്താന്‍ സൈനികര്‍; അതിര്‍ത്തിയില്‍ നിന്നുള്ള ഹൃദയം നിറയ്ക്കുന്ന വീഡിയോ കാണാം


ന്യൂഡൽഹി: ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നൃത്തം ചെയ്യുന്ന സൈനികരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യാ-പാക്കിസ്ഥാന്‍ നിയന്ത്രണ രേഖയിലാണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നത്.

കഴിഞ്ഞ ദിവസമാണ് സൈനികരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. സിദ്ദു മൂസെവാലയുടെ ‘ബാംബിഹ ബോലെ’ എന്ന ഗാനത്തിനും ചുവടുകള്‍ വെച്ച് സൗഹൃദം പങ്കിടുന്ന സൈനികരാണ് വീഡിയോയില്‍ കാണാവുന്നത്. ഇന്ത്യന്‍ ക്യാമ്പില്‍ നിന്നാണ് ഈ വീഡിയോ എടുത്തിരിക്കുന്നത് എന്നാണ് അറിവ്.

ഗാനത്തിനൊപ്പം മനോഹരമായി നൃത്ത ചുവടുകള്‍ വയ്ക്കുന്ന ഇന്ത്യന്‍ സൈനികരെ വീഡിയോയില്‍ കാണാം. ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് ഉയര്‍ന്ന സംഗീതവും സൈനികരുടെ നൃത്തച്ചുവടുകളും കണ്ട് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍നിന്ന് നിന്ന് കൈ ഉയര്‍ത്തി ഇന്ത്യന്‍ സൈനികരെ അഭിവാദ്യം ചെയ്യുന്ന പാക് സൈനികരെയും വീഡിയോയില്‍ നിന്നും വ്യക്തമാണ്.

വീഡിയോ കാണാം: