ഒഴുകി നടക്കുന്ന കരിമ്പാറ പോലൊരു ഗജവീരന്‍; ചക്കിട്ടപ്പാറയില്‍ പുഴ നീന്തിക്കടക്കുന്ന കാട്ടാനയുടെ ദൃശ്യം വൈറലായി (വീഡിയോ കാണാം)


പേരാമ്പ്ര: കണ്ണിനും മനസ്സിനും ഒരുപോലെ ഇമ്പം നിറയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നരിനട പുഴയിലൂടെ നീന്തിക്കടക്കുന്ന ആനയുടെ കാഴ്ചയാണത്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ആന പതുക്കെ നീന്തുന്നതാണ് ദൃശ്യത്തിലുള്ളത്.

ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി ഡാമിന്റെ റിസോര്‍വോയറില്‍ നരിനട കുമ്പുളു പാറ ഭാഗത്ത് നിന്നാണ് ദൃശ്യം പകര്‍ത്തിയിട്ടുള്ളത്. ചക്കിട്ടപ്പാറ സ്വദേശി എടുത്തതാണ് ഈ വീഡിയോ. സാധാരണയായി ആനകള്‍ ഈ പുഴയിലൂടെ നീന്തിപ്പോവാറുണ്ടായിരുന്നെങ്കിലും ഇത്രയും മനോഹരമായ ഒരു വീഡിയോ ആദ്യമായാണ് ലഭിക്കുന്നത്. അതുകൊണ്ടാണ് ഈ വീഡിയോ ഏറെ കൗതുകകരമാകുന്നത്.

വീഡിയോ കാണാം: