Tag: stray dog
അരിക്കുളത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി; തെരുവുനായ ആക്രമണത്തിനെതിരെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
അരിക്കുളം: അരിക്കുളം തണ്ടയില്‍താഴെ തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക്‌ല പേ വിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇവര്‍ക്ക് കുത്തിവയ്പ്പ് നല്‍കിയത്. നായയുടെ കടിയേറ്റ പശുക്കുട്ടിക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. വെറ്ററിനറി ഡോക്ടര്‍ വീട്ടിലെത്തിയാണ് പശുക്കുട്ടിക്ക് കുത്തിവയ്പ്പ് നല്‍കിയത്. അതേസമയം പ്രദേശത്തെ ജനങ്ങള്‍ക്ക് തെരുവുനായ ആക്രമണത്തിനെതിരെ അധികൃതർ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആക്രമിച്ച
വീണ്ടും തെരുവ് നായയുടെ ആക്രമണം; തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകള്‍ക്കും പരിക്ക്
തൃശ്ശൂര്‍: തൃശ്ശൂരില്‍ തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകള്‍ക്കും പരിക്ക്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു(44), മകള്‍ ശ്രീക്കുട്ടി(22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തൃശ്ശൂര്‍ പുന്നയുര്‍കുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വച്ചാണ് സംഭവം. കടയിലേക്ക് നടന്നു പോവുകയായിരുന്ന ബിന്ദുവിനെ തെരുവ് നായ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കുന്നതിനിടെയാണ് മകള്‍ ശ്രീക്കുട്ടിക്ക് കടിയേറ്റത്. ഇരുവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്
അയനിക്കാട് വീണ്ടും തെരുവുനായ ഭീതിയില്‍; യുവാവിന് കടിയേറ്റു, പേപ്പട്ടിയെന്ന് സംശയം
പയ്യോളി: അയനിക്കാട് യുവാവിന് തെരുവുനായയുടെ കടിയേറ്റു. എരഞ്ഞി വളപ്പില്‍ സനൂജി (34) നാണ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. രാവിലെ കടല്‍ തീരത്ത് നില്‍ക്കുമ്പോഴാണ് യുവാവിന് കടിയേറ്റത്. കടിച്ചത് പേപ്പട്ടിയാണെന്ന് സംശയമുണ്ട്. യുവാവിനെ പെരുമാള്‍പുരം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആഴ്ചകള്‍ക്ക് മുമ്പും അയനിക്കാട്
അയനിക്കാട് മൂന്ന് പേരെ കടിച്ച തെരുവുനായ ചത്ത നിലയില്‍; പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ പേ ബാധ സ്ഥിരീകരിച്ചു, നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പയ്യോളി: അയനിക്കാട് മൂന്ന് പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി. എരഞ്ഞിവളപ്പില്‍ ക്ഷേത്ര പരിസരം, ശ്രീകൃഷ്ണ ക്ഷേത്ര പരിസരം, സേവന നഗര്‍ എന്നിവിടങ്ങളിലായി മൂന്ന് പേരെ കടിച്ച നായയെയാണ് കുറിഞ്ഞിത്താരയ്ക്ക് സമീപം ചത്തനിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് പ്രദേശത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. പിഞ്ചുബാലനും പതിനഞ്ചുകാരിക്കും 55 കാരിക്കുമാണ്
അംഗനവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെ കുട്ടിയ്ക്കു നേരെ തെരുവുനായയുടെ ആക്രമണം; കോഴിക്കോട് രണ്ട് വയസ്സുകാരനടക്കം നാല് പേര്‍ക്ക് നായയുടെ കടിയേറ്റു
കോഴിക്കോട്: പയ്യാനക്കലില്‍ രണ്ട് വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. അംഗന്‍വാടിയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം വീട്ടിലേക്ക് മടങ്ങിവന്ന കുട്ടിയെ നായ ആക്രമിക്കുകയായിരുന്നു. അംഗന്‍വാടിയില്‍ നിന്ന് മകന്‍ ജബ്ബാറിനെയും കൂട്ടി വീട്ടിലേക്ക് വന്നതാണ് അമ്മ ജുബാരിയ. വഴിയില്‍ വച്ച് ഇവരെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് കുട്ടിയുടെ കാലില്‍ ആഴത്തിലുള്ള മുറിവുണ്ട്. ജുബാരിയയ്ക്കും
കൂട്ടൂകാർക്കൊപ്പം സ്കൂളിലേക്ക് പോകുമ്പോൾ പിന്നിലൂടെ കുരച്ചെത്തി തെരുവുനായകൾ, നിലത്ത് വീണിട്ടും വിടാതെ ആക്രമണം തുടർന്നു; കൂരാച്ചുണ്ടിൽ വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിയ്ക്ക് പരിക്ക്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ തെരുവുനായകള്‍ ചാടി ആക്രമിക്കുയായിരുന്നു. ഒരു കുട്ടിയ്ക്കാണ് കൂടുതല്‍ പരിക്കേറ്റത്. നായ്ക്കള്‍ കുട്ടിയ്ക്കുനേരെ ആക്രമിക്കാന്‍ വന്നതോടെ മറ്റുകുട്ടികല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന്‍ ബ്ലസിനാണ് പരിക്കേറ്റത്.
മൂന്ന് മണിക്കൂർ നിണ്ട രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം; പുളിയഞ്ചേരിയിൽ വീട്ടുപറമ്പിലെ കിണറിൽ വീണ നായയ്ക്ക് പുതുജന്മം
കൊയിലാണ്ടി: പുളിയഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിലെ കിണറിൽ വീണ തെരുവുനായയെ നാട്ടുകാർ സാഹസികമായി രക്ഷിച്ചു. പുളിയഞ്ചേരി എം.ജി.എൻ നഗറിന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് നായ കിണറ്റിൽ വീണത്. വെള്ളിയാഴ്ച കിണറ്റിൽ വീണ നായയെ ശനിയാഴ്ച ഉച്ചയോടെയാണ് ജീവനോടെ കരയ്ക്കെത്തിച്ചത്. അരിക്കുളം സദാനന്ദന്റെ നേതൃത്വത്തിൽ എം.ജി.എൻ കലാസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂറിന് ശേഷമാണ്
കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു
കൊയിലാണ്ടി: നഗരത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ പത്തോളം പേർക്കാണ് കടിയേറ്റത്. ഇന്ന് വെെകീട്ട് ആറ് മണിയോടെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ പലരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊയിലാണ്ടിക്കും കൊല്ലത്തിനും ഇടയിൽ വെച്ചാണ് നായ ആളുകളെ ആക്രമിച്ചത്. വഴിയാത്രക്കാരാണ് കടിയേറ്റവരിൽ കൂടുതലും. കെെക്കും കാലിനും
ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ബസ് സ്റ്റോപ്പ് പ്രസവശേഷം വിശ്രമിക്കാനുള്ള കേന്ദ്രമാക്കി പട്ടികള്‍; അമ്മയും കുട്ടിയുമടക്കമുള്ളത് പതിനെട്ട് പട്ടികള്‍ (വീഡിയോ കാണാം)
കടിയങ്ങാട്: പട്ടികള്‍ താവളമാക്കി ചങ്ങരോത്ത് പഞ്ചായത്ത് ഓഫിസിന് സമീപത്തെ കെട്ടിടത്തിലെ മാലിന്യകൂമ്പാരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് പട്ടികളാണ് ഇവിടെ പ്രസവിച്ചത്. ഒരു പട്ടിക്ക് ഏഴും ഒന്നിന് ഒമ്പതും കുട്ടികളുമുണ്ട്. മക്കളോടൊപ്പമുള്ള ഈ പട്ടികള്‍ പഞ്ചായത്ത് പരിസരത്ത് ബസ്സ് കാത്തിരുപ്പ് കേന്ദ്രത്തിലെത്തുന്നവരെയടക്കം ആക്രമിക്കുകയാണ്. പട്ടി പ്രസവിച്ചത് അറിയാതെ രാത്രിയില്‍ ടൗണില്‍ വന്നിറങ്ങന്നവര്‍ പട്ടികളുടെ ആക്രമണത്തിന് ഇരയാവുകയാണ്.
‘കുരബഹുഭീകരം, ശുനകസമ്മേളനം, പഥികമനോഭയദായക രാഗം…’; നായ്ക്കളെ ശാന്തരാക്കാന്‍ ശാസ്ത്രീയ സംഗീതം മതിയെന്ന വാര്‍ത്തയെ ട്രോളുന്ന പാരഡി ഗാനം വൈറലാവുന്നു (വീഡിയോ കാണാം)
കൊയിലാണ്ടി: ഇടഞ്ഞ് നില്‍ക്കുന്ന നായ്ക്കളെ ശാന്തരാക്കാന്‍ ശാസ്ത്രീയ സംഗീതത്തിന് കഴിയുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ഇത്. തെരുവുനായ്ക്കളുടെ ആക്രമണം വലിയ വാര്‍ത്തയായ സാഹചര്യത്തില്‍ ഈ വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ നായ്ക്കള്‍ക്കായി പ്രത്യേകം ചിട്ടപ്പെടുത്തിയ ഒരു പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.