മൂന്ന് മണിക്കൂർ നിണ്ട രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം; പുളിയഞ്ചേരിയിൽ വീട്ടുപറമ്പിലെ കിണറിൽ വീണ നായയ്ക്ക് പുതുജന്മം


കൊയിലാണ്ടി: പുളിയഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിലെ കിണറിൽ വീണ തെരുവുനായയെ നാട്ടുകാർ സാഹസികമായി രക്ഷിച്ചു. പുളിയഞ്ചേരി എം.ജി.എൻ നഗറിന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് നായ കിണറ്റിൽ വീണത്.

വെള്ളിയാഴ്ച കിണറ്റിൽ വീണ നായയെ ശനിയാഴ്ച ഉച്ചയോടെയാണ് ജീവനോടെ കരയ്ക്കെത്തിച്ചത്. അരിക്കുളം സദാനന്ദന്റെ നേതൃത്വത്തിൽ എം.ജി.എൻ കലാസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂറിന് ശേഷമാണ് ഫലം കണ്ടത്.