Tag: well

Total 12 Posts

ജീവിതത്തിന്റെ ആദ്യചുവട് പിഴച്ച് കിണറിന്റെ അഗാധതയിൽ പതിച്ച് കന്നുകുട്ടി, രക്ഷകരായി ഫയർ ഫോഴ്സ്; കായണ്ണയിൽ കിണറിൽ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് പേരാമ്പ്ര അഗ്നിരക്ഷാസേന

കായണ്ണ: കിണറിൽ വീണ പശുക്കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് അഗ്നിരക്ഷാസേന. കായണ്ണ ആശ്രമത്തിന് സമീപം തളിയോത്ത് അശോകന്റെ കന്നുകുട്ടിയാണ് പിറന്നയുടനെയുള്ള ആദ്യചുവടുകള്‍ പിഴച്ച് സമീപത്തെ ആള്‍മറയോ വേലിയോ ഇല്ലാത്ത നാൽപ്പതടിയോളം താഴ്ചയുള്ള ഉപയോഗത്തിലില്ലാത്ത കിണറില്‍ വീണത്. പശു പ്രസവിച്ച് കുട്ടിയെ കാണാതെ തിരച്ചില്‍ നടത്തിയ വീട്ടുകാരാണ് കന്നുകുട്ടി കിണറ്റിലകപ്പെട്ടത് കണ്ടത്. ഉടൻ തന്നെ വിവരം പേരാമ്പ്ര ഫയർ

പെരുവട്ടൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: പെരുവട്ടൂരില്‍ മധ്യവയസ്‌ക കിണറ്റില്‍ മരിച്ച നിലയില്‍. കിഴക്കേ പടിഞ്ഞാറ് ക്ഷേത്രത്തിന് സമീപം കുന്നുമ്മല്‍ ശാന്തയാണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. വീട്ടുമുറ്റത്തെ കിണറ്റില്‍ ഇന്ന് പതിനൊന്ന് മണിയോടെയായിരുന്നു മൃതദേഹം കണ്ടത്. ഭര്‍ത്താവ്: രവീന്ദ്രന്‍. മക്കള്‍: ശരത്, ശരണ്യ, ശാരി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.  

വടകര ഇരിങ്ങണ്ണൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു

വടകര: ഇരിങ്ങണ്ണൂരില്‍ വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു. ഇരിങ്ങണ്ണൂര്‍ വള്ളിക്കുനിയില്‍ ശങ്കരന്‍ ആണ് സ്വന്തം വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചത്. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: രാജന്‍ (എല്‍.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗം), രമണി, രതി. മരുമക്കള്‍: വിമല, ബാലകൃഷ്ണന്‍ (കീഴ്മാട്), അശോകന്‍ (മാഹി).

മേപ്പയ്യൂർ നരക്കോട് കിണറ്റിൽ വീണ് യുവാവ് മരിച്ചു

മേപ്പയ്യൂർ: നരക്കോട് യുവാവ് വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് മരിച്ചു. തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു ആണ് മരിച്ചത്. മുപ്പത്തിയാറ് വയസായിരുന്നു. ആൾമറ ഇല്ലാത്തതും രണ്ട് തട്ടായി നിർമ്മിച്ചതുമായ കിണറ്റിലാണ് ഷിബു വീണത്. വൈകുന്നേരം ഏഴ് മണി മണിയോടെയായിരുന്നു സംഭവം. വിവരം കിട്ടിയ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തുകയും പേരാമ്പ്ര ഫയർ

അരിക്കുളത്ത് വെച്ചൂർ പശു കിണറ്റിൽ വീണു; രക്ഷകരെത്തും വരെ കിണറ്റിലിറങ്ങി താങ്ങായത് അയൽവാസി, കരകയറ്റിയത് കൊയിലാണ്ടി ഫയർ ഫോഴ്സ്

കൊയിലാണ്ടി: അരിക്കുളത്ത് കിണറ്റിൽ വീണ പശുവിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. പറമ്പത്ത് സ്വദേശി മലയിൽ ബഷീറിന്റെ പശുവാണ് വൈകീട്ട് മൂന്ന് മണിയോടെ കിണറ്റിൽ വീണത്. കൊയിലാണ്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘമെത്തിയാണ് പശുവിനെ രക്ഷിച്ച് കരയിലെത്തിച്ചത്. കിണറ്റിൽ വീണ പശു നിലയില്ലാതെ മുങ്ങിപ്പോകുന്നുണ്ടായിരുന്നു. തുടർന്ന് അയൽവാസിയായ ഏച്ചിപ്പുറത്ത് ബിജു കിണറ്റിലിറങ്ങി പശുവിനെ മുങ്ങിപ്പോകാതെ പിടിച്ചു നിന്നു.

ബൈപ്പാസ് നിര്‍മ്മിക്കാന്‍ കരാര്‍ കമ്പനി കുടിവെള്ള പദ്ധതിയ്ക്കുവേണ്ടിയെടുത്ത കിണറ്റിലെ വെള്ളം ഊറ്റുന്നു; സമീപ പ്രദേശങ്ങളിലെ കിണറുകളില്‍ വെള്ളം താഴ്ന്നതോടെ മരളൂരില്‍ ടാങ്കര്‍ തടഞ്ഞ് നാട്ടുകാര്‍

കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തിനായി കരാർ കമ്പനി ശുദ്ധജല വിതരണ കിണറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തടഞ്ഞ് നാട്ടുകാർ. മരളൂർ പനച്ചിക്കുന്നു ശുദ്ധജല വിതരണ പദ്ധതിയുടെ കിണറിൽ നിന്ന് വലിയ പമ്പ് സെറ്റ് ഉപയോഗിച്ച് ടാങ്കറിൽ വെള്ളം കൊണ്ടു പോകുന്നതാണ് മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ തടഞ്ഞത്. രാത്രിയും പകലുമായി ലിറ്റർ കണക്കിന് വെള്ളമാണ് കമ്പനി

മൂന്ന് മണിക്കൂർ നിണ്ട രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം; പുളിയഞ്ചേരിയിൽ വീട്ടുപറമ്പിലെ കിണറിൽ വീണ നായയ്ക്ക് പുതുജന്മം

കൊയിലാണ്ടി: പുളിയഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിലെ കിണറിൽ വീണ തെരുവുനായയെ നാട്ടുകാർ സാഹസികമായി രക്ഷിച്ചു. പുളിയഞ്ചേരി എം.ജി.എൻ നഗറിന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് നായ കിണറ്റിൽ വീണത്. വെള്ളിയാഴ്ച കിണറ്റിൽ വീണ നായയെ ശനിയാഴ്ച ഉച്ചയോടെയാണ് ജീവനോടെ കരയ്ക്കെത്തിച്ചത്. അരിക്കുളം സദാനന്ദന്റെ നേതൃത്വത്തിൽ എം.ജി.എൻ കലാസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂറിന് ശേഷമാണ്

‘ഹലോ ബാബു, ഫയർ ഫോഴ്‌സുകാരാണ് പറയുന്നത്, കുട്ടയിലേക്ക് ഇറങ്ങിയിരിക്കൂ, പ്രശ്നം നമുക്ക് പരിഹരിക്കാം’; മുചുകുന്നിൽ കിണറ്റിൽ വീണയാളെ ഏറെ പണിപ്പെട്ട് അതിസാഹസികമായി രക്ഷിച്ചത് കൊയിലാണ്ടിയിലെ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ ബി.ഹേമന്ദ് (വീഡിയോ കാണാം)

കൊയിലാണ്ടി: കിണറ്റിൽ വീണു പരിഭ്രാന്തനായ മുചുകുന്ന് സ്വദേശിയെ കൊയിലാണ്ടി അഗ്നിശമന സേന രക്ഷിച്ചത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ. മുചുകുന്ന് നടുവിലേരിയിൽ നാരായണന്റെ മകൻ ബാബുവാണ് കിണറ്റിൽ വീണത്. വിവരമറിഞ്ഞ ഉടനെത്തന്നെ സേന സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയുമായിരുന്നു. കിണറ്റിൽ വീണ ബാബു ഏറെ ഭയപ്പെട്ടിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ ഹേമന്ത് ബി സേനാംഗങ്ങളുടെയും

പതിനഞ്ച് മീറ്റർ ആഴമുള്ള കിണറ്റിൽ വീണു; മുചുകുന്ന് സ്വദേശിയെ രക്ഷപെടുത്തിയത് ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ, കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേനയ്ക്ക് കയ്യടി

കൊയിലാണ്ടി: കിണറ്റിൽ വീണ മുചുകുന്ന് സ്വദേശിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. നടുവിലേരിയിൽ നാരായണന്റെ മകൻ ബാബുവാണ് കിണറ്റിൽ വീണത്. മൂടാടി പഞ്ചായത്തിലെ ഏഴാം വാർഡിൽ താഴെ നടുവിലേരി നാരായണിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ ആണ് വീണത്. ഏകദേശം 15 മീറ്റർ ആഴവും രണ്ട് മീറ്റർ വെള്ളവും ഉള്ള കിണറ്റിലാണ് വീണത്. ഇന്ന് വൈകുന്നേരം 3 മണിയോടെയാണ്

പാലക്കുളത്ത് വയോധിക കിണറ്റിൽ വീണ് മരിച്ച നിലയിൽ

മൂടാടി: പാലക്കുളത്ത് വയോധിക റിങ് കിണറ്റിൽ വീണ് മരിച്ച നിലയിൽ. അടിയാര വീട്ടിൽ സരോജിനിയെ(60) ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീടിന് മുന്നിലുള്ള കിണറിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഏകദേശം മുപ്പത് അടിയോളം ആഴവും വെള്ളവുമുള്ള റിങ് കിണറ്റിലാണ് വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ത്തി വയോധികയെ പുറത്തെടുക്കുകയായിരുന്നു. ഫയർ