പാലക്കുളത്ത് വയോധിക കിണറ്റിൽ വീണ് മരിച്ച നിലയിൽ


മൂടാടി: പാലക്കുളത്ത് വയോധിക റിങ് കിണറ്റിൽ വീണ് മരിച്ച നിലയിൽ. അടിയാര വീട്ടിൽ സരോജിനിയെ(60) ആണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീടിന് മുന്നിലുള്ള കിണറിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. ഏകദേശം മുപ്പത് അടിയോളം ആഴവും വെള്ളവുമുള്ള റിങ് കിണറ്റിലാണ് വീണത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ത്തി വയോധികയെ പുറത്തെടുക്കുകയായിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ബിനീഷ് കിണറിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ റെസ്ക്യൂ നെറ്റ് ഉപയോഗിച്ചാണ് സരോജിനിയെ പുറത്തെടുത്ത് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

​ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ പി.കെ.മജീദിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഇ.എം.നിധി പ്രസാദ് , പി.കെ.റിനീഷ്, സനൽ രാജ്, സത്യൻ, ഹോംഗാർഡുമാരായ കെ.രാജീവൻ, ഓംപ്രകാശ്, സുജിത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

ഗോവിന്ദനാണ് ഭർത്താവ്.