Tag: RESCUE

Total 9 Posts

കൊയിലാണ്ടിയില്‍ മീൻ പിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണു; മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മറൈന്‍ എന്‍ഫോഴ്‌സമെന്റ് രക്ഷപ്പെടുത്തി

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി. തിരുവനന്തപുരത്തിനടുത്ത് കൊല്ലങ്കോട് സ്വദേശി സ്റ്റീഫനെയാണ് (60) കൊയിലാണ്ടി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തിയത്. കടലില്‍ വീണ് മൂന്ന് മണിക്കൂറിന് ശേഷമാണ് സ്റ്റീഫനെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. വേളാങ്കണ്ണി എന്ന ബോട്ടിലാണ് സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് എത്തിയത്. കഴിഞ്ഞ ദിവസം ബേപ്പൂരിലെത്തി വിശ്രമിച്ച ശേഷം

പത്തടിയോളം താഴ്ച്ചയും ധാരാളം വെള്ളവുമുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണു; മേപ്പയ്യൂരില്‍ യുവതിയ്ക്ക് രക്ഷകരായെത്തി പേരാമ്പ്ര അഗ്നി രക്ഷാസേന

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡായ ചങ്ങരംവെള്ളിയില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ചു. പട്ടോറക്കല്‍ ഹൗസില്‍ അഡ്വ. അബ്ദുള്‍ ജലീലിന്റെ ഭാര്യ സീനത്ത് (40) ആണ് കിണറ്റില്‍ വീണത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പത്ത് മീറ്റര്‍ താഴ്ച്ചയും ധാരാളം വെള്ളവുമുള്ള വീട്ടുമുറ്റത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു യുവതി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്രി

പൂര്‍ണ സജ്ജരായി പൊലീസും ഫയര്‍ഫോഴ്‌സും, ഓടിയെത്തി എം.എല്‍.എ, ഒടുവില്‍ വടകരയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; പയ്യോളി താണ്ടിയത് പ്രാര്‍ഥനയുടേയും ആശങ്കയുടേയും പകല്‍

പയ്യോളി: ഒരു നാട് മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു. വൈകുന്നേരം വരെ ആശങ്ക ഒഴിഞ്ഞിരുന്നില്ല. രാവിലെ തുടങ്ങിയ തിരച്ചില്‍ വൈകിട്ടും ഊര്‍ജിതമായി തുടരവേയാണ് ആശ്വാസ വാര്‍ത്തയെത്തിയത്. ആ വിദ്യാര്‍ഥി ജീവനോടെ വടകരയിലുണ്ടെന്ന്. പയ്യോളിയില്‍ ആശ്വാസം പെയ്തിറങ്ങി. ഇന്നലെ രാത്രിയോടെയാണ് അയനിക്കാട് സ്വദേശിയായ പതിനേഴുകാരനെ കാണാതായത്. പൊലീസും നാട്ടുകാരും ബന്ധുക്കുളും രാത്രി മുഴുവന്‍ അന്വേഷിച്ചു. രാവിലെയും അന്വേഷണം തുടരവേയാണ് വിദ്യാര്‍ഥിയുടെ

മൂന്ന് മണിക്കൂർ നിണ്ട രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം; പുളിയഞ്ചേരിയിൽ വീട്ടുപറമ്പിലെ കിണറിൽ വീണ നായയ്ക്ക് പുതുജന്മം

കൊയിലാണ്ടി: പുളിയഞ്ചേരിയിൽ ആൾത്താമസമില്ലാത്ത വീട്ടുപറമ്പിലെ കിണറിൽ വീണ തെരുവുനായയെ നാട്ടുകാർ സാഹസികമായി രക്ഷിച്ചു. പുളിയഞ്ചേരി എം.ജി.എൻ നഗറിന് സമീപം വെള്ളിയാഴ്ച വൈകീട്ടാണ് നായ കിണറ്റിൽ വീണത്. വെള്ളിയാഴ്ച കിണറ്റിൽ വീണ നായയെ ശനിയാഴ്ച ഉച്ചയോടെയാണ് ജീവനോടെ കരയ്ക്കെത്തിച്ചത്. അരിക്കുളം സദാനന്ദന്റെ നേതൃത്വത്തിൽ എം.ജി.എൻ കലാസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം മൂന്ന് മണിക്കൂറിന് ശേഷമാണ്

മീന്‍ പിടിക്കാന്‍ കടലില്‍ പോയപ്പോള്‍ കണ്ടത് വലയില്‍ കുരുങ്ങി നീന്താന്‍ പാടുപെടുന്ന കടലാമകളെ, രണ്ടാമതൊന്ന് ആലോചിക്കാതെ വല മുറിച്ച് യുവാക്കള്‍; സഹജീവികളുടെ ജീവന്‍ രക്ഷിച്ച തിക്കോടിയിലെ യുവാക്കള്‍ക്ക് അഭിനന്ദന പ്രവാഹം (രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കാണാം)

തിക്കോടി: നേരം വെളുത്ത് തുടങ്ങുന്നതേയുള്ളൂ. മീന്‍ പിടിക്കാനായി കടലില്‍ വലയെറിഞ്ഞ ശേഷം വഞ്ചിയില്‍ കാത്തിരിക്കുകയായിരുന്നു ആ യുവാക്കള്‍. പെട്ടെന്നാണ് വഞ്ചിയുടെ അടുത്തായി കടലില്‍ ഒരനക്കം. തിക്കോടി സ്വദേശിയായ തൈവളപ്പില്‍ ഷംസീര്‍, കോടിക്കല്‍ സ്വദേശിയായ വിനീഷ് സ്രാമ്പിക്കല്‍ എന്നിവര്‍ തിങ്കളാഴ്ച പുലര്‍ച്ചെ മീന്‍ പിടിക്കാനായി കടലില്‍ പോയപ്പോഴാണ് ഈ സംഭവം ഉണ്ടായത്. ഏതോ മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍

താഴോട്ട് തൂങ്ങിക്കിടന്ന റിയാസിനെ ചേര്‍ത്തുപിടിച്ച് തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍; അഗ്നിരക്ഷാപ്രവര്‍ത്തകരും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചു; തെങ്ങില്‍നിന്ന് വീണ കായണ്ണ സ്വദേശി റിയാസിന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് നാട്ടുകാരുടെയും അഗ്നിരക്ഷാപ്രവര്‍ത്തകരുടെയും തക്ക സമയത്തെ ഇടപെടല്‍-വീഡിയോ കാണാം

കായണ്ണബസാര്‍: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശി പൂളച്ചാലില്‍ റിയാസിന് രക്ഷയായത് നാട്ടുകാരുടെയും അഗ്നിരക്ഷാപ്രവര്‍ത്തകരുടെയും തക്കസമയത്തെ ഇടപെടല്‍. തെങ്ങില്‍ നിന്ന് തൂങ്ങിക്കിടന്ന് ശ്വാസംകിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ട റിയാസിനെ സമീപത്തുണ്ടായിരുന്ന തെങ്ങുകയറ്റക്കാരന്‍ വേലായുധന്‍ യന്ത്രമുപയോഗിച്ച് തെങ്ങില്‍കയറി തെങ്ങോട് ചേര്‍ത്ത് പിടിച്ച് മറ്റൊരു കയര്‍ ഉപയോഗിച്ച് കെട്ടിയശേഷം ഫയര്‍ ഫോഴ്‌സ് വരുന്നതുവരെ

തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്നുതെറിച്ച് താഴേക്ക്, സുരക്ഷയ്ക്കായി കെട്ടിയ വടത്തില്‍ തൂങ്ങി; മരണത്തിന്റെ വക്കില്‍ നിന്നും കായണ്ണ സ്വദേശിയെ ഏറെ പണിപ്പെട്ട് രക്ഷിച്ച് പേരാമ്പ്രയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍

കായണ്ണബസാർ: തെങ്ങ് മുറിക്കുന്നതിനിടെ തെങ്ങില്‍ നിന്ന് തെറിച്ച് വീണ് വടത്തില്‍ കുടുങ്ങിയ ചെറുക്കാട് സ്വദേശിയെ അഗ്നിരക്ഷാ സേനാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കായണ്ണ പൂളച്ചാലില്‍ റിയാസിനെയാണ് (40) രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കായണ്ണ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പുളിയന്‍കുന്നുമ്മല്‍ ചന്ദ്രികയുടെ വീട്ടുപറമ്പിലെ തെങ്ങ് മുറിക്കുന്നതിനിടയില്‍ തെങ്ങിന്റെ മുകള്‍ഭാഗം വീഴുന്ന ആഘാതത്തില്‍ റിയാസും തെങ്ങില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു.

‘നിരവധി സ്ഥലങ്ങളിൽ തിരച്ചിലിനായി പോയിട്ടുണ്ട്, എന്നാൽ ഇത്ര ദിവസങ്ങളായിട്ടും കണ്ടെത്താനാവാത്ത സ്ഥിതി അദ്യമായാണ്, മഴയും പാറക്കൂട്ടങ്ങളും ശക്തിയോടെ കുത്തിയൊഴുകി വരുന്ന വെള്ളവുമെല്ലാം വില്ലൻമാരാണ്’; പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ പതിനേഴുകാരനായി തിരച്ചിൽ നടത്തുന്ന എൻ.ഡി.ആർ.എഫ് സേനാംഗം കൊയിലാണ്ടി സ്വദേശി വൈശാഖ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: പതങ്കയം വെള്ളച്ചാട്ടത്തിൽ തിരച്ചിലിൽ വില്ലനായി തുടർച്ചയായുള്ള ശക്തമായ മഴ. ജൂലായ് നാലാം തീയതി അഞ്ചരയോടെയാണ് പതങ്കയത്ത് യുവാവ് ഒഴുക്കില്പെടുന്നത്. ഈസ്റ്റ് മലയമ്മ പൂലോത്ത് നിസാറിന്റെ മകൻ ഹുസ്നി മുബാറക് ആണ് ഒഴുക്കിൽപ്പെട്ടത്. ഏറെ താമസിയാതെ തന്നെ പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം കൂടിയതും മൂലം തിരച്ചിൽ നിരവധി തവണ തടസ്സപെട്ടു.

വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ കാലുമായി വേദനയിൽ ഏറെനേരം; നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പോസ്റ്റ് മുറിച്ചുമാറ്റി പോത്തിനെ രക്ഷിച്ച് കൊയിലാണ്ടി അ​ഗ്നിരക്ഷാസേന

കൊയിലാണ്ടി: വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ പോത്തിനെ രക്ഷപെടുത്തിയത് ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ. ഉള്ളിയേരി മുതിരപറമ്പത്ത ആലിയുടെ ഉടമസ്ഥതയിലുള്ള പോത്തിന്റെ കാലാണ് ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പോത്തിന്റെ രണ്ടുകാലും കുടുങ്ങിയ നിലയിലായിരുന്നു. ഒടുവിൽ കൊയിലാണ്ടി അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷപെടുത്തിയത്. പശുവിനെ ജെ.സി.ബി യുടെ സഹായത്തോടെ ഉയർത്താൻ ശ്രമിച്ചിരുന്നു. ഒടുവിൽ ഹൈഡ്രോളിക്