വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ കാലുമായി വേദനയിൽ ഏറെനേരം; നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പോസ്റ്റ് മുറിച്ചുമാറ്റി പോത്തിനെ രക്ഷിച്ച് കൊയിലാണ്ടി അ​ഗ്നിരക്ഷാസേന


കൊയിലാണ്ടി: വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ പോത്തിനെ രക്ഷപെടുത്തിയത് ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ. ഉള്ളിയേരി മുതിരപറമ്പത്ത ആലിയുടെ ഉടമസ്ഥതയിലുള്ള പോത്തിന്റെ കാലാണ് ഇലക്ട്രിക് പോസ്റ്റിൽ കുടുങ്ങിയത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. പോത്തിന്റെ രണ്ടുകാലും കുടുങ്ങിയ നിലയിലായിരുന്നു. ഒടുവിൽ കൊയിലാണ്ടി അഗ്‌നിരക്ഷാസേന എത്തിയാണ് രക്ഷപെടുത്തിയത്. പശുവിനെ ജെ.സി.ബി യുടെ സഹായത്തോടെ ഉയർത്താൻ ശ്രമിച്ചിരുന്നു. ഒടുവിൽ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പോസ്റ്റിന്റെ ഭാഗം വേർപ്പെടുത്തിയാണ് പശുവിനെ രക്ഷപ്പെടുത്തിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് രക്ഷപെടുത്തിയത്.

അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പി.കെയുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ബാബു പി.കെ, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ (മെക്കാനിക്) ജനാർദ്ധനൻ, ഫയർ&റെസ്ക്യൂ ഓഫീസർമാരായ ഷിജു, ഹേമന്ദ്, സനൽരാജ്, ഷാജു, ഹോംഗാർഡ് ബാലൻ ടി.പി എന്നിവരടങ്ങിയ സംഘമാണ് രക്ഷിച്ചത്.

 

വീഡിയോ കാണാം: