കൂട്ടൂകാർക്കൊപ്പം സ്കൂളിലേക്ക് പോകുമ്പോൾ പിന്നിലൂടെ കുരച്ചെത്തി തെരുവുനായകൾ, നിലത്ത് വീണിട്ടും വിടാതെ ആക്രമണം തുടർന്നു; കൂരാച്ചുണ്ടിൽ വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം


കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിയ്ക്ക് പരിക്ക്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ തെരുവുനായകള്‍ ചാടി ആക്രമിക്കുയായിരുന്നു.

ഒരു കുട്ടിയ്ക്കാണ് കൂടുതല്‍ പരിക്കേറ്റത്. നായ്ക്കള്‍ കുട്ടിയ്ക്കുനേരെ ആക്രമിക്കാന്‍ വന്നതോടെ മറ്റുകുട്ടികല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന്‍ ബ്ലസിനാണ് പരിക്കേറ്റത്. കൂരാച്ചുണ്ട് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീഡിയോ കാണാം

Also read: തെരുവുനായ ആക്രമണം; കൂരാച്ചുണ്ടില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്ക് പരിക്ക്

Also read: ഇനി സ്റ്റാറ്റസെല്ലാം വേറെ ലെവൽ! ചിത്രങ്ങൾക്കും വീഡിയോയ്ക്കും പുറമേ ‘വോയിസ് നോട്ടുകളും സ്റ്റാറ്റസാക്കാം; വാട്സാപ്പിലെ പുത്തൻ ഫീച്ചർ ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

summary: watch video of student injured in koorachund by stray dog attack