Tag: #SFI
പൂക്കോട് സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയുടെ മരണം; എസ്.എഫ്.ഐയുടേത് അക്രമ രാഷ്ട്രീയമെന്ന് എം.എസ്.എഫ്, കൊയിലാണ്ടിയില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും
കൊയിലാണ്ടി: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ എം.എസ്.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി കൊയിലാണ്ടി ടൗണില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. പരിപാടി എം.എസ്.എഫ് സംസ്ഥാന വിങ് കണ്‍വീനര്‍ ആസിഫ് കലാം ഉദ്ഘടാനം ചെയ്തു. ഷിബില്‍ പുറക്കാടിന്റെ അധ്യക്ഷതയില്‍ ആദില്‍ കൊയിലാണ്ടി, ഇല്യാസ് കവലാട്, റെനിന്‍ അഷ്റഫ്,
”വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെ പ്രതിരോധിക്കുക”; പ്രമേയവുമായി എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സമ്മേളനം
കൊയിലാണ്ടി: വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെ പ്രതിരോധിക്കണമെന്ന് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.വി റോ,ന്‍ ബാബു നഗറില്‍ നടന്ന സമ്മേളന പരിപാടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.യു.സരിത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി.അനുരാഗ്, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്‍, ജില്ലാ സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍
പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷക ജനതയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ പ്രകടനം സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം കൊയിലാണ്ടി ബസ് സ്റ്റാന്റിലാമ് പ്രകടനം നടന്നത്. പ്രകടനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നവതേജ് മോഹന്‍ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്
കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്ത സംഭവം: എസ്എഫ്ഐ പ്രതിഷേധത്തിനിടെ പോലീസ് ലാത്തി വീശി, പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടിയില്‍ വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് കോളേജിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍, ഏരിയാ പ്രസിഡന്റ് യാസിര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ കോളേജില്‍
12ൽ 12ഉം നേടി; ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ വിജയമാവർത്തിച്ച് എസ്എഫ്ഐ
കൊയിലാണ്ടി: സംസ്‌കൃത സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി പ്രാദേശിക കേന്ദ്രത്തില്‍ എതിരില്ലാതെ മുഴുവന്‍ സീറ്റിലും എസ്.എഫ്.ഐക്ക് സമ്പൂര്‍ണ ആധിപത്യം. ആകെയുള്ള 12 സീറ്റില്‍ 12ഉം നേടിയാണ് എസ്.എഫ്.ഐ ഭരണം നിലനിര്‍ത്തിയത്. നോമിനേഷന്‍ കൊടുക്കേണ്ട അവസാന തീയതിയായ ഇന്ന് മറ്റു സംഘടനകളില്‍ നിന്നും ആരും മത്സരിക്കാന്‍ വരാത്തതോടെയാണ് എസ്.എഫ്.ഐ ജയിച്ചതായി അറിയിച്ചത്.
കൊയിലാണ്ടി ഏരിയയിലെ മേഖല കമ്മിറ്റികളുടെ നേതൃത്വത്തില്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര; വൈവിധ്യമാര്‍ന്ന പരിപാടിയോടെ ബാലസംഘത്തിന്റെ ബാലദിന ആഘോഷം
കൊയിലാണ്ടി: ബാലസംഘത്തിന്റെ സ്ഥാപകദിനമായ ഡിസംബര്‍ 28 കൊയിലാണ്ടിയില്‍ വൈവിധ്യമാര്‍ന്ന പരിപാടിയോടെ ആഘോഷിച്ചു. കൊയിലാണ്ടിയിലെ 15 മേഖല കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ഘോഷയാത്രയും സമാപന സമ്മേളനവും നടന്നു. 85ാം വാര്‍ഷിക ആചരണ പരിപാടിയില്‍ 100 കണക്കിന് ബലസംഘം പ്രവര്‍ത്തകര്‍ അണി നിരന്ന റാലിയില്‍ വിവിധ കലാപരിപാടികളും അരങ്ങേറി. വാദ്യഘോഷങ്ങള്‍, നിശ്ചലദൃശ്യങ്ങള്‍, ബലൂണ്‍, മുത്തുകുടകള്‍, വര്‍ണക്കൊടികള്‍ എന്നിവയുടെ അകമ്പടിയോടെ ആയിരുന്നു
വീണ്ടും ചുവന്ന് കൊയിലാണ്ടി ഐ.ടി.ഐ; യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആറ് സീറ്റിലും വമ്പിച്ച ഭൂരിപക്ഷം
കൊയിലാണ്ടി: കൊയിലാണ്ടി ഐ.ടി.ഐ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് സമ്പൂര്‍ണ ആധിപത്യം. ആകെയുള്ള ആറ് സീറ്റില്‍ ആറും നേടിയാണ് എസ്.എഫ്.ഐ ഭരണം നിലനിര്‍ത്തിയത്. കടുത്ത മത്സരം നടന്ന തിരഞ്ഞെടുപ്പില്‍ ആറ് സീറ്റിലും കെ.എസ്.യുവും എബിപിയും മത്സരാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. ഇവരെയെല്ലാം മറികടന്നാണ് വമ്പിച്ച ഭൂരിപക്ഷത്തില്‍ എസ്.എഫ്.ഐ വിജയം നേടിയത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എസ്.എഫ്.ഐ തന്നെയാണ് കോളേജ്
നിലവിലെ രേഖകള്‍വെച്ച് സത്യപ്രതിജ്ഞ തടയാനാവില്ല; കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ പ്രതിനിധിയ്ക്ക് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നതില്‍ തടസമില്ലെന്നും കോടതി
കൊച്ചി: കേരള വര്‍മ്മ കോളേജില്‍ എസ്.എഫ്.ഐ പ്രതിനിധി ചെയര്‍മാന്‍ സ്ഥാനം ഏല്‍ക്കുന്നത് തടയാതെ ഹൈക്കോടതി. ചെയര്‍മാന്‍ സ്ഥാനമേറ്റാലും തെരഞ്ഞെടുപ്പിനെതിരെ കെ.എസ്.യു നല്‍കിയ ഹരജിയിലെ അന്തിമ വിധിക്ക് വിധേയമാകും ചെയര്‍മാന്‍ സ്ഥാനമെന്നും കോടതി വ്യക്തമാക്കി. കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥി സ്ഥാനം ഏല്‍ക്കുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് കെ.എസ്.യു കോടതിയെ സമീപിച്ചത്. എന്നാല്‍ എസ്.എഫ്.ഐയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ്: കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ തേരോട്ടം, മത്സരം നടന്ന നാലില്‍ മൂന്നിടത്തും മുഴുവന്‍ സീറ്റുകളും നേടി
കൊയിലാണ്ടി: കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കൊയിലാണ്ടിയില്‍ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം. മത്സരം നടന്ന നാല് കോളേജുകളില്‍ മൂന്നിടത്തും എസ്.എഫ്.ഐ മികച്ച വിജയം നേടി. ആര്‍ട്‌സ് കോളേജ്, എസ്.എന്‍.ഡി.പി കോളേജ്, മുചുകുന്ന് കോളേജിലും എസ്.എഫ്.ഐ ആധികാരിക വിജയം നേടി. എസ്.എന്‍.ഡി.പി കോളേജില്‍ തെരഞ്ഞെടുപ്പ് നടന്ന പതിനാലില്‍ പതിനാല് സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. എം.എസ്.എഫ്-കെ.എസ്.യു സഖ്യമായിരുന്നു എതിരാളി. നാമനിര്‍ദ്ദേശപത്രിക
സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ എം.എ വേദാന്തം കോഴ്‌സ് നിര്‍ത്തലാക്കി; ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ (വീഡിയോ കാണാം)
കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ വേദാന്തം പി.ജി കോഴ്‌സ് നിര്‍ത്തലാക്കിയതിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ. പി.ജി റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായാണ് സംസ്‌കൃതം സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് എം.എ വേദാന്തം കോഴ്‌സ് നിര്‍ത്തലാക്കിയത്. ബി.എ വേദാന്തം കോഴ്‌സ് നിലവിലുള്ള സാഹചര്യത്തില്‍ പി.ജി കോഴ്‌സ് എടുത്തുമാറ്റുന്നത് തികച്ചും വിദ്യാര്‍ത്ഥി വിരുദ്ധമായ നിലപാടാണ്