പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം


കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷക ജനതയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ പ്രകടനം സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം കൊയിലാണ്ടി ബസ് സ്റ്റാന്റിലാമ് പ്രകടനം നടന്നത്.

പ്രകടനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നവതേജ് മോഹന്‍ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതം പറഞ്ഞു.

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ഏരിയ പ്രസിഡന്റ് അഭിനവ് നന്ദി പറഞ്ഞു.

കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയും വിവിധ തൊഴിലാളി സംഘടനകളും ഇന്ന് ഭാരത ബന്ദ് പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ ബന്ദ് ജനജീവിതത്തിന് തടസമായില്ല. പ്രതിഷേധ പ്രകടനങ്ങള്‍ മാത്രമാണ് ബന്ദിന്റെ ഭാഗമായുണ്ടായിരുന്നത്.