കാപ്പാട് വെറ്റിലപ്പാറയില്‍ കാര്‍ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് അപകടം


കാപ്പാട്: വെറ്റിലപ്പാറയില്‍ കാര്‍ ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് അപകടം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

സ്‌കോഡയുടെ സെയില്‍സ് എക്‌സിക്യുട്ടീവുകള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വെറ്റിലപ്പാറ ഡൈന്‍ ഹൗസിന് മുമ്പില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡരികിലുള്ള ട്രാന്‍സ്‌ഫോമറില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ട്രാന്‍സ്‌ഫോമറിനും സാരമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.