ഇരട്ട പന്തീരായിരം തേങ്ങ ഏറുംപാട്ടും; ചേമഞ്ചേരി തുവ്വക്കോട് കുന്നിമഠം പരദേവതാ ക്ഷേത്രമഹോത്സവം സമാപിച്ചു


കൊയിലാണ്ടി: ചേമഞ്ചേരി തൂവ്വക്കോട് കുന്നിമഠം പരദേവതാ ക്ഷേത്ര മഹോത്സവം സമാപിച്ചു. ഫിബ്രുവരി 11ന് ആരംഭിച്ച മഹോത്സവത്തിന്റെ അവസാന നാളില്‍ ഉച്ചക്ക് സമൂഹസദ്യ, വൈകീട്ട് ഗജവീരന്മാരുടെ അകമ്പടിയോടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ അണിചേര്‍ന്ന മുല്ലക്കാന്‍ പാട്ടിന് എഴുന്നള്ളത്ത് നടന്നു.

കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ നിന്നും മടക്ക എഴുന്നള്ളിപ്പിന് ശേഷം ഏറെ വിശേഷപ്പെട്ട ഇരട്ട പന്തീരായിരം തേങ്ങ ഏറുംപാട്ടും എന്നിവ നടന്നു. 12 മണിക്ക് ആരംഭിച്ച് ആറ് മണിക്കൂര്‍ നീണ്ട തേങ്ങ ഏറുംപാട്ടും കഴിഞ്ഞതോടെ ഉത്സവം സമാപിച്ചു.