”വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെ പ്രതിരോധിക്കുക”; പ്രമേയവുമായി എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സമ്മേളനം


കൊയിലാണ്ടി: വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെ പ്രതിരോധിക്കണമെന്ന് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.വി റോ,ന്‍ ബാബു നഗറില്‍ നടന്ന സമ്മേളന പരിപാടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.യു.സരിത ഉദ്ഘാടനം ചെയ്തു.

ജില്ലാ സെക്രട്ടറി കെ.വി.അനുരാഗ്, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്‍, ജില്ലാ സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം നന്ദന തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

സമ്മേളനം കമ്മിറ്റിയുടെ പ്രസിഡന്റായി അഭിനവ് ബി.ആറിനെയും സെക്രട്ടറിയായി നവതേജിനെയും ജോയിന്‍ സെക്രട്ടറിമാരായി അശ്വിന്‍ ശശി, അശ്വിന്‍ സി.കെ, വൈസ് പ്രസിഡന്റുമാരായി സുഹൈല്‍, ദേവനന്ദ എന്നിവരെയും തെരഞ്ഞെടുത്തു.