ഇനി ഉച്ചമയക്കം സ്‌നേഹ കിടക്കയില്‍; പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് കയര്‍ ഫെഡിന്റെ കിടക്കകള്‍ വിതരണം ചെയ്ത് എം.എല്‍.എ


പേരാമ്പ്ര: എം.എല്‍.എയുടെ മണ്ഡലം വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പേരാമ്പ്ര നിയോജക മണ്ഡലത്തിലെ അങ്കണവാടികള്‍ക്ക് സ്‌നേഹ കിടക്ക വിതരണം ചെയ്തു. കയര്‍ ഫെഡിന്റെ സ്‌നേഹ കിടക്കകളുടെ വിതരണോദ്ഘാടനം ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ ബ്ലോക്ക് പ്രസിഡന്റ് എന്‍.പി.ബാബു അധ്യക്ഷത വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല ഏറ്റുവാങ്ങി. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് സ്വാഗതം പറഞ്ഞു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.സുനില്‍ ചക്കിട്ടപാറ, കെ.കെ ബിന്ദു, കുത്താളി, എ.എം.സുഗതന്‍ അരിക്കുളം, സി.കെ.ഗിരീഷ് തുറയൂര്‍, എം.ടി. ഷിജിത്ത് ചെറുവണ്ണൂര്‍, കെ.സജീവന്‍ മാസ്റ്റര്‍, പി.ടി.അഷറഫ്, ഗിരിജ ശശി, വിനോദ് തിരുവോത്ത്, കയര്‍ഫെഡ് റീജ്യനല്‍ മാനേജര്‍ സുനില്‍കുമാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ.പാത്തുമ്മ നന്ദി രേഖപ്പെടുത്തി.