Tag: rape
മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ഒരുവർഷത്തോളം പീഡിപ്പിച്ചു; കോഴിക്കോട്ട് യുവാവ് അറസ്റ്റിൽ പിടിയിൽ
കോഴിക്കോട്: വെള്ളയിൽ സ്വദേശിനിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളയിൽ നാലുകുടി പറമ്പ് കെ.പി. അജ്മൽ (30) ആണ് അറസ്റ്റിലായത്. മകനെ കൊല്ലുമെന്ന് പറഞ്ഞാണ് യുവാവ് നിരവധി തവണ വീട്ടമ്മയെ പീഡനത്തിന് ഇരയാക്കിയത്. വെള്ളയിൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പെയിന്റിങ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിനെ
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; സംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തണം, വടകര സ്വദേശിയായ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് പ്രതിയെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. സംഭവദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. മെഡിക്കല്‍ കോളജില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയാണ് പീഡനത്തിനിരയായത്. ഇതേ ആശുപത്രിയിലെ അറ്റന്‍ഡറായ ശശീന്ദ്രനാണ് പ്രതി. യുവതിയെ പരാതി പിന്‍വലിക്കാന്‍
കോഴിക്കോട് നഴ്സിംഗ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്തുകൾ; പീഡനം മദ്യം നൽകിയ ശേഷം
കോഴിക്കോട്: കോഴിക്കോട് വിദ്യാര്‍ത്ഥിനിയെ സുഹൃത്തുക്കള്‍ മദ്യം നൽകിയ ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. മൂന്നാം വര്‍ഷ നേഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ എറണാകുളം സ്വദേശിനിയെ ആണ് സഹപാഠികളായിരുന്നവര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. സ്കൂളില്‍ സഹപാഠികളായിരുന്ന രണ്ട് ആണ് കുട്ടികള്‍ പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. മുന്‍പ് പെണ്‍കുട്ടിയോടൊപ്പം സ്കൂളില്‍ സഹപാഠികളായിരുന്നു പ്രതികള്‍. ഇവര്‍ വീണ്ടും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥപിച്ച ശേഷം കഴിഞ്ഞ
പേരാമ്പ്രയില്‍ പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പോക്സോ കേസില്‍ കീഴടങ്ങി
പേരാമ്പ്ര: പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി നാല് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങി. കല്ലോട് കുരിയാടി കുനീമ്മല്‍ കുഞ്ഞമ്മദ് (55) ആണ് കോഴിക്കോട് പോക്സോ കോടതിയില്‍ കീഴടങ്ങിയത്. നാല് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ചു എന്നതാണ് ഇയാള്ക്കെതുരെയുള്ള കേസ്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി രണ്ടു തവണ ലൈംഗീക അതിക്രമത്തിന് ഇരയായ
മാരക മയക്കുമരുന്ന് നല്കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മലപ്പുറം മഞ്ചേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍, പ്രധാന പ്രതി ഓട് പൊളിച്ച് രക്ഷപ്പെട്ടു
മലപ്പുറം: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് നല്കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്സിന് (28), മണക്കോടന്‍ വീട്ടില്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ
പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: പെൺകുട്ടിയെ കണ്ടെത്താൻ വൈകിയത് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ
പേരാമ്പ്ര: പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാത്തത് കാണാതായ ഉടനെ കണ്ടെത്താൻ പോലീസിന് തടസ്സമായി. മറ്റുള്ളവരോട് മൊബൈൽ ഫോൺ വാങ്ങിയാണ് യാത്രക്കിടെ പെൺകുട്ടി ഫോൺ വിളിച്ചത്. വഴിതെറ്റി പരപ്പനങ്ങാടി ബസ്റ്റാൻഡിൽ എത്തിയിട്ടും പെൺകുട്ടി ബന്ധുക്കളെ ഫോണിൽ വിളിക്കാതെ സുഹൃത്തായ കണ്ണൂർ സ്വദേശി അനസിനെ മാത്രമാണ് വിളിച്ചത്.
വഴിതെറ്റി മലപ്പുറത്തെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര് കസ്റ്റഡിയില്‍
പേരാമ്പ്ര: വഴിതെറ്റി മലപ്പുറത്തെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയായ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ മൂന്ന് പരപ്പനങ്ങാടി സ്വദേശികള്‍ അറസ്റ്റില്‍. കൈകാലുകള്‍ക്ക് സ്വാധീനം കുറഞ്ഞ പെണ്‍കുട്ടിയാണ് ക്രൂര പീഡനത്തിനിരയായത്. ആറ് ദിവസം മുമ്പ് വീട്ടില്‍ നിന്ന് പോയ യുവതിയെ കുറിച്ച് വിവരമില്ലാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പേരാമ്പ്ര പേലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ കാസര്‍ഗോഡ് വച്ച് കണ്ടെത്തിയത്.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. പയ്യന്നൂര്‍ മണ്ഡലം സെക്രട്ടറി സുനീഷ് തായത്തുവയലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തിയാണ് അറസ്റ്റ്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ട രക്ഷിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്കി. സുനീഷിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി യൂത്ത് കോണ്‍ഗ്രസ് ജില്ലാ
പത്ത് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പാലേരി സ്വദേശിക്ക് ആറ് വർഷം കഠിന തടവും രണ്ടേകാൽ ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി
കൊയിലാണ്ടി: പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പാലേരി സ്വദേശി മുഞ്ഞോറേമ്മൽ വീട്ടിൽ ശ്രീധരനെ (52) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി അനിൽ ടി.പി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരമാണ്
പീഡന ശ്രമം: പയ്യോളിയിലെ സ്വകാര്യ ആശുപത്രി മാനേജര്‍ക്കെതിരെ പരാതിയുമായി വനിതാ ജീവനക്കാര്‍; പൊലീസ് കേസെടുത്തു
പയ്യോളി: സ്വകാര്യ ആശുപത്രിയുടെ മാനേജര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വനിതാ ജീവനക്കാര്‍. പരാതിയുടെ അടിസ്ഥാനത്തില്‍ പയ്യോളി പൊലീസ് സ്റ്റേഷന് സമീപമുള്ള ആശുപത്രിയുടെ മാനേജര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രണ്ട് വനിതാ ജീവനക്കാരാണ് മാനേജര്‍ക്കെതിരെ പരാതി നല്‍കിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 294, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് സ്വകാര്യ ആശുപത്രി മാനേജരായ ഷെഫീറിനെതിരെ കേസ് എടുത്തിരിക്കുന്നത്.