പേരാമ്പ്രയില്‍ പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി മറ്റൊരു പോക്സോ കേസില്‍ കീഴടങ്ങി


പേരാമ്പ്ര: പോക്സോ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി നാല് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങി. കല്ലോട് കുരിയാടി കുനീമ്മല്‍ കുഞ്ഞമ്മദ് (55) ആണ് കോഴിക്കോട് പോക്സോ കോടതിയില്‍ കീഴടങ്ങിയത്.

നാല് വയസുകാരിയെ ലൈംഗികമായി പീഢിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതുരെയുള്ള കേസ്. ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി രണ്ടു തവണ ലൈംഗീക അതിക്രമത്തിന് ഇരയായ വിവരം പുറത്തുവന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയിന്‍ മേല്‍ പേരാമ്പ്ര പോലീസ് ഇന്‍സ്പക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിച്ച് വരികയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.