കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; സംഭവദിവസം ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തണം, വടകര സ്വദേശിയായ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു


കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് പ്രതിയെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

സംഭവദിവസം ഇയാള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. മെഡിക്കല്‍ കോളജില്‍ തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയാണ് പീഡനത്തിനിരയായത്. ഇതേ ആശുപത്രിയിലെ അറ്റന്‍ഡറായ ശശീന്ദ്രനാണ് പ്രതി.

യുവതിയെ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തിയ കേസില്‍ ആശുപത്രിയിലെ ആറ് ജീവനക്കാര്‍ പ്രതികളാണ്. ഇവര്‍ ഒളിവിലാണ്.