പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം: പെൺകുട്ടിയെ കണ്ടെത്താൻ വൈകിയത് സ്വന്തമായി മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ


പേരാമ്പ്ര: പേരാമ്പ്ര സ്വദേശിനിയായ പെൺകുട്ടി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പെൺകുട്ടിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാത്തത് കാണാതായ ഉടനെ കണ്ടെത്താൻ പോലീസിന് തടസ്സമായി.

മറ്റുള്ളവരോട് മൊബൈൽ ഫോൺ വാങ്ങിയാണ് യാത്രക്കിടെ പെൺകുട്ടി ഫോൺ വിളിച്ചത്. വഴിതെറ്റി പരപ്പനങ്ങാടി ബസ്റ്റാൻഡിൽ എത്തിയിട്ടും പെൺകുട്ടി ബന്ധുക്കളെ ഫോണിൽ വിളിക്കാതെ സുഹൃത്തായ കണ്ണൂർ സ്വദേശി അനസിനെ മാത്രമാണ് വിളിച്ചത്.

സാമൂഹികമാധ്യമം വഴി മുമ്പ് പരിചയപ്പെട്ട ആളാണ് അനസ് . ഇതിനായി സ്റ്റാൻഡിൽ നിന്ന് ഒരു സ്ത്രീയുടെ ഫോൺ ചോദിച്ചു വാങ്ങുകയായിരുന്നു. അനസിനെ തേടി 22ന് രാത്രി കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷവും ഫോൺ വിളിക്കാൻ മറ്റൊരു സ്ത്രീ സമീപിക്കുകയായിരുന്നു.

സ്വന്തമായി മൊബൈൽ ഫോണില്ലാത്തതിനാൽ സുഹൃത്തായ മറ്റൊരു പെൺകുട്ടിയുടെ ഫോണിൽ നിന്നാണ് ഇൻസ്റ്റഗ്രാം വഴി അനസിനെ പരിചയപ്പെട്ടതെന്നാണ് വിദ്യാർഥിനി പോലീസിനെ നൽകിയ മൊഴി.


Related News: വഴിതെറ്റി മലപ്പുറത്തെത്തിയ പേരാമ്പ്ര സ്വദേശിനിയായ ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മൂന്ന് പേര്‍ കസ്റ്റഡിയില്‍ – വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക…