Tag: rahul gandhi

Total 18 Posts

”വെറുപ്പിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാന്‍ ഒരു മനുഷ്യന്‍ 145 ദിവസം പദയാത്ര നടത്താനൊരുങ്ങുന്ന സമയത്ത് നമുക്ക് വീട്ടിലിരിക്കാന്‍ സാധിക്കുമോ?” ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍ഗാന്ധിയ്‌ക്കൊപ്പം മുഴുവന്‍ സമയവും ചെലവഴിച്ച കൊയിലാണ്ടിക്കാരന്‍ വി.പി.വേണുഗോപാല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

ജീജ സഹദേവന്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ നടന്ന് മുഴുവന്‍ സമയവും യാത്രയില്‍ പങ്കാളികളായവരില്‍ കൊയിലാണ്ടിക്കാരനും. കോണ്‍ഗ്രസ് പ്രവര്‍ത്തകനും വിമുക്ത ഭടനുമായ പി.വി. വേണുഗോപാലാണ് 136 ദിവസംകൊണ്ട് 4050 കിലോമീറ്റര്‍ നടന്ന് യാത്രയുടെ ഭാഗമായത്. കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമുമായി അദ്ദേഹം തന്റെ യാത്രാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…

ബൂത്തുകള്‍ നല്‍കേണ്ടത് പതിനായിരം രൂപ, പാതി പോലും പിരിച്ച് നല്‍കാതെ 16 മണ്ഡലം കമ്മിറ്റികള്‍; രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ഫണ്ട് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ പയ്യോളി ഉള്‍പ്പെടെയുള്ള മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന മുന്നറിയിപ്പുമായി ഡി.സി.സി

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയുമായ രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്കായി ഫണ്ട് ശേഖരിച്ച് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളെ പിരിച്ചുവിടുമെന്ന് ഡി.സി.സിയുടെ മുന്നറിയിപ്പ്. പയ്യോളി ഉള്‍പ്പെടെ 16 മണ്ഡലം കമ്മിറ്റികള്‍ക്കാണ് മുന്നറിയിപ്പ് ലഭിച്ചത്. ഒക്ടോബര്‍ 18 നകം മുഴുവന്‍ തുകയും കൈമാറണമെന്നാണ് ഡി.സി.സി മണ്ഡലം

രാഹുല്‍ ഗാന്ധിയുടെ കുഞ്ഞ് ആരാധകന് ഇത് സ്വപ്‌നസാക്ഷാത്കാരം! ജോഡോ യാത്രയില്‍ രാഹുലിന്റെ കൈപിടിച്ച് നടുവണ്ണൂര്‍ സ്വദേശി നാജില്‍ ഹസന്‍

നടുവണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടുവണ്ണൂരില്‍ ഒരു കുഞ്ഞ് ആരാധകനുണ്ട്. നാജില്‍ ഹസന്‍ എന്ന കുട്ടി. ജോഡോ യാത്ര കേരളത്തിലെത്തിയതുമുതല്‍ നാജില്‍ കണ്ട ഒരു സ്വപ്‌നമുണ്ട്, രാഹുലിന്റെ കൈപിടിച്ച് തനിക്കും ഒപ്പം പോകണം. അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നാജില്‍. മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ നിന്ന് ആരംഭിച്ച് നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച യാത്രയിലാണ് നാജില്‍

12 സംസ്ഥാനങ്ങളിലൂടെ 150 ദിവസം, 3751 കിലോമീറ്റർ, രാഹുൽ ഗാന്ധിക്കൊപ്പം നടക്കാൻ കൊയിലാണ്ടിക്കാരനും: കോൺഗ്രസ്സിന്റെ ഭാരത് പദയാത്രയിൽ പന്തലായനി സ്വദേശി വേണുഗോപാൽ മുഴുവൻ സമയ ജാഥാഗം

കൊയിലാണ്ടി: രാഹുല്‍ ഗാന്ധിക്കൊപ്പം കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഭാരത് പദയാത്രയില്‍ കൊയിലാണ്ടിക്കാരന്‍ വേണുഗോപാലും ഉണ്ടാകും. മുഴുവന്‍ സമയ ജാഥാഗംമായാണ് വേണുഗോപാലിനെ തിരഞ്ഞെടുത്തിരിക്കുന്നത്. പന്തലായനി സ്വദേശിയാണ് വേണുഗോപാല്‍. സേവാദളിന്റെ പ്രതിനിധിയായാണ് വേണുഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടത്. സെപ്റ്റംബര്‍ എഴിനാണ് പദയാത്ര ആരംഭിക്കുക. കന്യാകുമാരിയില്‍ തുടങ്ങി 150 ദിവസം കൊണ്ട് പദയാത്ര ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിലൂടെ 3751 കിലോ മീറ്റര്‍

രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം: ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെ നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവത്തില്‍ നാല് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍. രാഹുലിന്റെ ഓഫീസ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്. രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റ ഓഫീസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫീസ് സ്റ്റാഫ് രാഹുല്‍ എസ്ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം ഇന്ന്

‘ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്.എഫ്.ഐക്കാര്‍ പോയ ശേഷം’; രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പൊലീസിന്റെ റിപ്പോര്‍ട്ട്

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസേരയില്‍ വാഴവെച്ച ശേഷവും ചുമരില്‍ ഗാന്ധിയുടെ ചിത്രം ഉണ്ടായിരുന്നു. പ്രവര്‍ത്തകരുടെ അക്രമം നടക്കുമ്പോഴും പിന്നീട് ചില മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴും ചിത്രം ചുമരിലുണ്ടായിരുന്നു. അക്രമം നടത്തിയ എസ്.എഫ്.ഐക്കാര്‍ പോയതിനു പിന്നാലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിനുശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചിത്രം ആദ്യം നിലത്ത് വീണത്

നിലമ്പൂരിലേക്ക് പോകും വഴി അപകടം കണ്ടു, ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി; വണ്ടൂരില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് രാഹുല്‍ ഗാന്ധി (വീഡിയോ കാണാം)

നിലമ്പൂര്‍: ബൈക്ക് അപകടത്തില്‍ പെട്ടയാള്‍ക്ക് രക്ഷകനായി വയനാട് എം.പി രാഹുല്‍ ഗാന്ധി. വണ്ടൂരില്‍ ബൈക്ക് ഇടിച്ച് അപകടത്തില്‍ പെട്ട അബൂബക്കറിനെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചത്. ഇന്നത്തെ പരിപാടികള്‍ക്ക് ശേഷം താമസ സ്ഥലമായ നിലമ്പൂരിലേക്ക് രാഹുല്‍ ഗാന്ധി പോകുന്നതിനിടെയായിരുന്നു സംഭവം. അപകടം ശ്രദ്ധയില്‍ പെട്ട ഉടന്‍ രാഹുല്‍ ഗാന്ധിയ ഓടിയെത്തുകയും അബൂബക്കറിനെ ആശുപത്രിയിലെത്തിക്കാന്‍ നേതൃത്വം നല്‍കുകയും

അക്രമശേഷം ചാനലുകളില്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധിജിയുടെ ഫോട്ടോ ചുവരിലുണ്ട്; പിന്നീട് എങ്ങനെ തറയിലെത്തി? രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ ഓഫീസിലെ ഗാന്ധി ചിത്രം തറയില്‍ വീണത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫീസിനുനേരെയുണ്ടായ ആക്രമണത്തില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ സംശയമുയരുന്നു. സംഘര്‍ഷശേഷം ഇന്നലെ ചാനലുകളും മാധ്യമങ്ങളും ലൈവ് നല്‍കിയ വാര്‍ത്തയില്‍ ഓഫീസിന്റെ ചുവരില്‍ ഗാന്ധിജിയുടെ ഫോട്ടോ കാണുന്നുണ്ട്, എന്നാല്‍ ഇന്ന് രാവിലെ മുതലുള്ള ദൃശ്യങ്ങള്‍ ഗാന്ധിജിയുടെ ഫോട്ടോ എങ്ങനെ തറയില്‍ വീണുവെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയകളില്‍