നിലമ്പൂരിലേക്ക് പോകും വഴി അപകടം കണ്ടു, ഓടിയെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി; വണ്ടൂരില്‍ ബൈക്ക് ഇടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് രാഹുല്‍ ഗാന്ധി (വീഡിയോ കാണാം)


നിലമ്പൂര്‍: ബൈക്ക് അപകടത്തില്‍ പെട്ടയാള്‍ക്ക് രക്ഷകനായി വയനാട് എം.പി രാഹുല്‍ ഗാന്ധി. വണ്ടൂരില്‍ ബൈക്ക് ഇടിച്ച് അപകടത്തില്‍ പെട്ട അബൂബക്കറിനെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചത്.

ഇന്നത്തെ പരിപാടികള്‍ക്ക് ശേഷം താമസ സ്ഥലമായ നിലമ്പൂരിലേക്ക് രാഹുല്‍ ഗാന്ധി പോകുന്നതിനിടെയായിരുന്നു സംഭവം. അപകടം ശ്രദ്ധയില്‍ പെട്ട ഉടന്‍ രാഹുല്‍ ഗാന്ധിയ ഓടിയെത്തുകയും അബൂബക്കറിനെ ആശുപത്രിയിലെത്തിക്കാന്‍ നേതൃത്വം നല്‍കുകയും ചെയ്തു. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ആംബുലന്‍സിലാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

അബൂബക്കറിനെ മമ്പാടുള്ള ന്യൂ ലൈഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

അപകടത്തില്‍ പെട്ടയാളെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വീഡിയോ കാണാം: