Tag: Payyoli
തെരുവ് നായ ശല്യം; നിയന്ത്രണത്തിനായി കര്‍മ പദ്ധതിയുമായി പയ്യോളി നഗരസഭ
പയ്യോളി: തെരുവ് നായ ശല്ല്യം നിയന്ത്രിക്കാനായി കര്‍മ പദ്ധതിയുമായി പയ്യോളി നഗരസഭ. തെരുവ് നായ നിയന്ത്രണ മോണിറ്ററിംങ്ങ് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്. നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി, വെറ്റിനറി ഡോക്ടര്‍, മെഡിക്കല്‍ ഓഫീസര്‍,എസ്.പി.സി.എ പ്രതിനിധി, അനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ 2 പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് തെരുവ് നായ നിയന്ത്രണ മോണിറ്ററിംഗ് സമിതി. പയ്യോളി നഗരസഭയില്‍ നടന്ന യോഗത്തില്‍ നഗരസഭ
ചാകര വന്നേ ചാകര… മത്തിച്ചാകരയില്‍ ആറാടി പയ്യോളി കടപ്പുറം; വാരിക്കൂട്ടാന്‍ ഓടിയെത്തി ജനങ്ങള്‍
പയ്യോളി: പയ്യോളി കടപ്പുറത്ത് മത്തിച്ചാകര. ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് ചാകര പ്രത്യക്ഷപ്പെട്ടത്. പതിനായിരക്കണക്കിന് മത്തികള്‍ കൂട്ടത്തോടെ തിരമാലയ്‌ക്കൊപ്പം തീരത്തേക്ക് എത്തുകയായിരുന്നു. പയ്യോളി കടപ്പുറം മുതല്‍ ആവിക്കല്‍ വരെയുള്ള ഭാഗത്തെ കടലിലാണ് മത്തിച്ചാകര ഉണ്ടായത്. മണിക്കൂറുകളോളം നീണ്ട മത്തിച്ചാകര കാണാനും മത്തി വാരിക്കൂട്ടാനുമായി നൂറുകണക്കിന് ആളുകളാണ് കടപ്പുറത്ത് എത്തിയത്. പയ്യോളിയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് പോലും
പയ്യോളിയിലെ കുരുന്ന് ഗായകന് തിക്കോടിയന്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സ്വീകരണം, ഫ്‌ളവേഴ്‌സ് ടോപ്പ് സിങ്ങര്‍ സീസണ്‍ 2 വിജയി ശ്രീ നന്ദിന് സ്‌കൂളിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് സഹപാഠികളും അധ്യാപകരും
പയ്യോളി: സ്വരമാധുര്യത്തില്‍ കേള്‍വിക്കാരുടെ മനം കവര്‍ന്ന പയ്യോളിക്കാരന് തിക്കോടിയന്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സ്വീകരണം. ഫ്‌ളവേഴ്‌സ് ടോപ്പ് സിങ്ങര്‍ സീസണ്‍ 2 വിജയി ശ്രീ നന്ദന്‍ ഇന്ന് നാടിന്റെ സ്റ്റാറാണ്. അസാമാന്യമായി അനന്യമായ വളര മധുരമായ ശബ്ദത്തില്‍ രാഗാര്‍ദ്രമായി നല്ല ഒരുപാട് ഗാനങ്ങള്‍ പാടിയ ശ്രീനന്ദ് അതിമനോഹരമായ പ്രകടനമാണ് ടോപ്പ് സിങ്ങറില്‍ കാഴ്ച
അപകടം നടന്നത് ശനിയാഴ്ച അര്‍ധരാത്രിയോടെ, മൃതദേഹം കിടന്നത് കുറ്റിപ്പുല്ലുകള്‍ക്കിടയില്‍; പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച കടലൂര്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി നൗഷാദിന്റെ മരണത്തിൽ വിറങ്ങലിച്ച് നാട്
പയ്യോളി: ഒന്നാം ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നൗഷാദിന്റെ വിയോഗത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാടാകെ. ഇന്നലെ അര്‍ധരാത്രിയോടെയാണ് നൗഷാദിന് അപകടമുണ്ടായത്. നൗഷാദിനെ ഇന്ന് രാവിലെ റെയില്‍പാളത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാല്‍പ്പത്തിയഞ്ചുകാരനാണ് കടലൂര്‍ കോടിക്കല്‍ കുന്നുമ്മല്‍ത്താഴ നടുക്കായംകുളം നൗഷാദ്. മത്സ്യത്തൊഴിലാളിയായിരുന്ന നൗഷാദിന്റെ മരണം അപകടമരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. പയ്യോളി ഒന്നാം
പ്രദേശവാസികളുടെ യാത്രദുരിതത്തിലാക്കും ഫ്ലൈ ഓവര്‍, പയ്യോളിയില്‍ ഫ്ലൈഓവര്‍ പില്ലറില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് സഭയില്‍ പ്രമേയം
പയ്യോളി: പയ്യോളിയില്‍ ഫ്ലൈഓവര്‍ പില്ലറില്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി വാര്‍ഡ് സഭ. പയ്യോളി മുന്‍സിപ്പാലിറ്റി ടൗണ്‍ ഡിവിഷനാണ് വാര്‍ഡ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പയ്യോളി ടൗണില്‍ വരുന്ന ഫ്ലൈ ഓവര്‍ അപ്രോച്ച് റോഡ് മണ്ണിട്ടു നികത്തുന്നത് പയ്യോളി ടൗണിനെ രണ്ടാക്കി വിഭജിക്കാന്‍ കാരണമാകും. ഇത് പ്രദേശവാസിക്കളുടെ യാത്രാ സൗകര്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍
ഖത്തറില്‍ പ്രവാസിയായിരുന്ന പയ്യോളി തച്ചന്‍കുന്നില്‍ പാറമ്മല്‍ മലയില്‍ ഷാഹിര്‍ ഹുസൈന്‍ അന്തരിച്ചു
പയ്യോളി: ഖത്തറില്‍ പ്രവാസിയായിരുന്ന തച്ചന്‍കുന്നില്‍ പാറമ്മല്‍ മലയില്‍ ഷാഹിര്‍ ഹുസൈന്‍ അന്തരിച്ചു. മുപ്പത്തിയേഴ് വയസായിരുന്നു. രോഗം ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു ഷാഹിര്‍. രോഗമുക്തനായതോടെ വീണ്ടും ഖത്തറില്‍ എത്തി ജോലിയില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ വീണ്ടും രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് സി.എച്ച് പാലിയേറ്റിവ് സെന്ററിലായിരുന്നു അന്ത്യം. ദോഹയിലെ
പദ്ധതിവിഹിതം കൈപ്പറ്റി, പ്രവര്‍ത്തനക്ഷമമായ ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍ നിലനിര്‍ത്തുന്നതില്‍ പരാജയം, തെരുവുനായ ശല്യം ജില്ലാ പഞ്ചായത്തിന്റെ അനാസ്ഥയെന്ന് ആരോപിച്ച് പയ്യോളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി
പയ്യോളി: തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ് പയ്യോളിക്കാര്‍. ജില്ലാപഞ്ചായത്ത് ഇതിനെതിരെ യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതില്‍ പയ്യോളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2016-2017 സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് വഴി മൃഗ സംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കാന്‍ നിര്‍ദേശിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതി, ജില്ലാ പഞ്ചായത്തിന് കാര്യക്ഷമമായി നടപ്പിലാക്കിയില്ല.
ഇന്നലെ അമ്മയോടൊപ്പം കടയിലെത്തിയ ഭിന്നശേഷിക്കാരനെ കടിച്ചു, ഇന്ന് അതേ സമയത്ത് അമ്മയെയും കടിച്ചു; പയ്യോളിക്കാരെ ഭീതിയിലാഴ്ത്തി തെരുവുനായ വിളയാട്ടം
പയ്യോളി: പയ്യോളിയിൽ തെരുവുനായ്ക്കളുടെ അക്രമം തുടർകഥയാവുന്നു. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്തവരും കാൽനടയാത്രക്കാരുമുൾപ്പെടെ ആറോളം പേരാണ് ഇതുവരെ തെരുവുനായയുടെ അക്രമത്തിനു ഇരയായത്. നരിക്കുനി വയലിൽ ദേവിയാണ് ഇന്ന് ആക്രമണം നേരിട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഇന്നലെ ഇതിനു സമീപമായി ഏകദേശം ഇതേ സമയത്താണ് ദേവിയുടെ മകനും ഭിന്നശേഷിക്കാരനുമായ നരിക്കുനി വയലിൽ ബിനീഷിനെ തെരുവുനായ ആക്രമിച്ചത്. അമ്മയോടൊപ്പം
ചെങ്ങോട്ടുകാവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു; സംസ്കാരം ഇന്ന്
പയ്യോളി: ചെങ്ങോട്ടുകാവിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദശി മരിച്ചു. ഇരിങ്ങൽ കോട്ടയ്ക്കൽ ഫിഷറീസ് കോളനിയിൽ കബീറാണ് അന്തരിച്ചത്. നാല്പത്തിയെട്ടു വയസ്സായിരുന്നു. കഴിഞ്ഞാഴ്ച ചെങ്ങോട്ടുകാവിൽ വെച്ചാണ് അപകടം നടന്നത്. കബീർ ഓടിച്ച ബൈക്കിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. അപകടത്തിൽ ഇയാൾക്ക് വാരിയെല്ലിനു സാരമായ പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കവെയാണ് മരണം സംഭവിച്ചത്. സംസ്കാരം ഇന്നുച്ചയ്ക്ക് ഒന്നിന് കോട്ടക്കൽ ജലാൽ
കൊലപാതകശേഷം മുറി വൃത്തിയാക്കി, മൃതദേഹം പൊതിഞ്ഞ് ഉപേക്ഷിച്ചു; കേസില്‍ അറസ്റ്റിലായ പയ്യോളി സ്വദേശി കൊണ്ടോട്ടി ജ്വല്ലറി മോഷണ കേസിലും പ്രതി, കൊച്ചി ഫ്‌ലാറ്റിലെ കൊലപാതകത്തില്‍ കൂടുതല്‍ പേരുള്‍പ്പെട്ടിട്ടുണ്ടോയെന്ന സംശയത്തില്‍ പോലീസ്
പയ്യോളി: കൊച്ചിയില്‍ യുവാവിനെ കൊലപ്പെടുത്തി കിടക്കവിരിയില്‍ പൊതിഞ്ഞ് ഫ്ളാറ്റില്‍ ഒളിപ്പിച്ച കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് സംശയിച്ച് പൊലീസ്. ഫ്ളാറ്റിലെ ഡക്റ്റില്‍ തൂക്കിയിട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മുറി വൃത്തിയാക്കിയിട്ടുണ്ട്. മൃതദേഹം പൊതിഞ്ഞ് എടുത്തു കൊണ്ട് പോയി ഉപേക്ഷിക്കാന്‍ അഞ്ചാറ് മണിക്കൂറെങ്കിലും സമയം വേണം. ഇത്രയും കാര്യങ്ങള്‍ കേസില്‍ അറസ്റ്റിലായ പയ്യോളി സ്വദേശി