തെരുവ് നായ ശല്യം; നിയന്ത്രണത്തിനായി കര്‍മ പദ്ധതിയുമായി പയ്യോളി നഗരസഭ


പയ്യോളി: തെരുവ് നായ ശല്ല്യം നിയന്ത്രിക്കാനായി കര്‍മ പദ്ധതിയുമായി പയ്യോളി നഗരസഭ. തെരുവ് നായ നിയന്ത്രണ മോണിറ്ററിംങ്ങ് കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.

നഗരസഭ ചെയര്‍മാന്‍, സെക്രട്ടറി, വെറ്റിനറി ഡോക്ടര്‍, മെഡിക്കല്‍ ഓഫീസര്‍,എസ്.പി.സി.എ പ്രതിനിധി, അനിമല്‍ വെല്‍ഫെയര്‍ അസോസിയേഷന്റെ 2 പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് തെരുവ് നായ നിയന്ത്രണ മോണിറ്ററിംഗ് സമിതി.

പയ്യോളി നഗരസഭയില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ വടക്കയില്‍ ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു.എസ് പി.സി. എ ജില്ലാ കമ്മറ്റി ഹോണണറി സെക്രട്ടറി അഡ്വ.എം രാജന്‍ വിശദീകരണം നടത്തി. നഗരസഭ സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, വെറ്റിനറി ഡോ.പി.കെ.ഷൈന, ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രം എച്ച്.ഐ മിനി.കെ.പി, അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധികളായ ജിജ.വി.നായര്‍, ഷജില്‍ എളയോത്ത് കുനി, നഗരസഭ എച്ച്.ഐ ടി.പി.പ്രജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്വീകരിക്കുന്ന നടപടികള്‍

നഗരസഭയിലെ തെരുവ് നായ ശല്ല്യം കൂടുതലുള്ള സ്ഥലം കണ്ടെത്തും.

തെരുവ് നായകള്‍ക്ക് വേണ്ടി ഷെല്‍ട്ടര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

ഷെല്‍ട്ടറില്‍ നായകളെ എത്തിക്കുന്നതിനുള്ള ആളുകളെ കണ്ടെത്തി പരിശീലനം നല്‍കും.

വളര്‍ത്തുനായകള്‍ക്ക് തുടര്‍ച്ചയായ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും.

വളര്‍ത്തു നായകള്‍ക്ക് മൈക്രോ ചിപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം നടത്തും.

അറവ് മാലിന്യങ്ങള്‍ തെരുവ് നായകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും.

പൊതു ഇടങ്ങളില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും.

നഗരസഭ ലൈസന്‍സ് വളര്‍ത്ത് നായകള്‍ക്ക് നിര്‍ബന്ധമാക്കും.

തെരുവ് നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.

summary: Stray dog ​​harassment; Payyoli Municipality with action plan for control