ലാല്‍സലാം സഖാവേ; കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് പയ്യോളി


പയ്യോളി: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് പയ്യോളി. പയ്യോളി സൗത്ത്, പയ്യോളി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികള്‍ സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി പി.വി.മനോജന്‍ അധ്യക്ഷനായി.

എന്‍.ടി.രാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എന്‍.സി.മുസ്തഫ സ്വാഗതം പറഞ്ഞു.

സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.പി.ഷിബു, കെ.പി.സി.സി അംഗം മഠത്തില്‍ നാണു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വടക്കയില്‍ ഷഫീഖ്, സി.പി.എം നേതാവ് ടി.ചന്തു, മഠത്തില്‍ അബ്ദുള്‍ റഹ്മാന്‍, പുനത്തില്‍ ഗോപാലന്‍, എസ്.കെ.സമീര്‍, എ.കെ.ബൈജു, വി.എം.ഷാഹുല്‍ ഹമീദ്, എ.വി.ബാലകൃഷ്ണന്‍, എ.പി.ഖാലിദ് എന്നിവര്‍ സംസാരിച്ചു. പ്രസംഗിച്ചു.

പയ്യോളി ഏരിയയിലെ പത്ത് ലോക്കല്‍ കമ്മിറ്റികളില്‍ അനുശോചന യോഗങ്ങള്‍ സംഘടിപ്പിച്ചു. പയ്യോളി നോര്‍ത്ത്, പയ്യോളി സൗത്ത്, ഇരിങ്ങല്‍, കോട്ടക്കല്‍, തുറയൂര്‍, ഇരിങ്ങത്ത്, തിക്കോടി നോര്‍ത്ത്, തിക്കോടി സൗത്ത്, നന്തി, മൂടാടി എന്നീ ലോക്കല്‍ കമ്മിറ്റികളിലാണ് സര്‍വ്വകക്ഷി അനുശോചന യോഗങ്ങള്‍ നടന്നത്.