പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പയ്യോളി ദേശീയ പാത ഉപരോധിച്ച് സമരം: 27 പേർക്കെതിരെ കേസെടുത്ത് പോലീസ്


പയ്യോളി: പയ്യോളി ദേശീയ പാത ഉപരോധിച്ച് ജനജീവിതം ദുരിതത്തിലാക്കിയവർക്കെതിരെ കേസെടുത്ത് പോലീസ്. ദേശീയ വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ റൈഡ് ചെയ്യുകയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി പയ്യോളിയിലും റോഡ് ഉപരോധിച്ചത്.

ഇരുപത്തിയേഴു പേർക്കെതിരെയാണ് കേസെടുത്തത്. ഒൻപത് പേരുടെ വിവരങ്ങൾ ലഭിച്ചു, ബാക്കി കണ്ടാലറിയാവുന്ന പതിനെട്ടു പേർക്കെതിരെയാണ് കേസ് എടുത്തതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

പോപ്പുലർ ഫ്രണ്ടിന്റെ പയ്യോളി മേഖലയുടെ നേതൃത്വത്തിലാണ് ഇന്നലെ അര മണിക്കൂറോളം റോഡ് ഉപരോധിച്ചത്. ഒടുവിൽ പോലീസിന്റെ അഭ്യർത്ഥന മാനിച്ച് പ്രവർത്തകർ പിൻവാങ്ങുകയായിരുന്നു.

പള്ളിക്കര അയ്യാട്ട് എ ഷംസീർ, ചെറുവണ്ണൂർ അയൽപ്പടി അഷറാദ്, പയ്യോളി തമീറ മൻസിൽ എസ് കെ ഫൈസൽ, പയ്യോളി അയനിക്കാട് ആവിത്താരേമ്മൽ എ.ടി ഫൈസൽ, തിക്കോടി വടക്കയിൽ മൻസൂർ, ആവുടക്ക അരികഞ്ചാൽ എ സി റഷീദ്, മുതുകാട് പന്തിരിക്കര പി അസീസ്, ചെറുവണ്ണൂർ കുട്ടോത്ത് കെ അമ്മത്, മേപ്പയ്യൂർ കിഴക്കയിൽ കെ കെ ബഷീർ തുടങ്ങിയ ഒൻപത് പേരുടെ വിവരങ്ങളാണ് ലഭിച്ചിട്ടുള്ളത്.

summary:Blockade of Paioli Desia Path over arrest of Popular Front leaders: Police registers case against 27 people

Community-verified icon