Tag: strike

Total 7 Posts

ഫെബ്രുവരി 15ന് സംസ്ഥാന വ്യാപകമായി വ്യാപാരികളുടെ പ്രതിഷേധം; കടകള്‍ അടച്ചിടും

തിരുവനന്തപുരം: ഫെബ്രുവരി 15ന് സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. മാലിന്യ സംസ്‌കരം, വാറ്റ് നോട്ടീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരപ്രഖ്യാപനം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 29ന് വ്യാപാര സംരക്ഷണ യാത്ര തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ് (23/06/2023)

കോഴിക്കോട്: നാളെ (2023 ജൂൺ 23 വെള്ളിയാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് എ.ബി.വി.പി. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് ഇന്ന് എ.ബി.വി.പി നടടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് വെള്ളിയാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നത് എന്നും എ.ബി.വി.പി അറിയിച്ചു. ഉന്നത വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെതിരെയും എസ്.എഫ്.ഐക്ക് വിടുപണി ചെയ്യുന്ന പൊലീസ് നിഷ്‌ക്രിയത്വത്തിനെതിരെയുമാണ്

നിരന്തരം ആവശ്യപ്പെട്ടിട്ടും ശമ്പള വര്‍ധനവില്ല; കൊയിലാണ്ടി മണ്ഡലത്തിലെ ഫാര്‍മസിസ്റ്റുകള്‍ തിങ്കളാഴ്ച പണിമുടക്കുന്നു

കൊയിലാണ്ടി: വേതനവര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടി മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ പണിമുടക്കുന്നു. മെയ് എട്ട് തിങ്കളാഴ്ചയാണ് തൊഴിലാളികള്‍ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി ഏരിയ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം ചെയ്തത്. വേതന വര്‍ധനവ് എന്ന ആവശ്യം കാലങ്ങളായി തൊഴിലാളികള്‍ ഉന്നയിക്കുന്നതാണ്. കഴിഞ്ഞ ഒക്ടോബറില്‍ ഇക്കാര്യം ആവശ്യപ്പെട്ട് സംഘടന ഓള്‍ കേരള കെമിസ്റ്റ് ആന്റ്

കോഴിക്കോട് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവം; ജില്ലയിലെ ഡോക്ടര്‍മാര്‍ നാളെ പണിമുടക്കും

കോഴിക്കോട്: ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പണിമുടക്ക് പ്രഖ്യാപിച്ച് ഐഎംഎ. കോഴിക്കോട് ജില്ലയിലെ ഡോക്ടര്‍മാരാണ് നാളെ രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ പണിമുടക്കുക. അത്യാഹിത വിഭാഗങ്ങള്‍ മാത്രമെ പ്രവര്‍ത്തിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ. അശോകനെയാണ് സിടി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍

പകല്‍പ്പന്തവുമായി ജനകീയ കര്‍മ്മ സമിതി; അരിക്കുളത്ത് മാലിന്യസംഭരണ കേന്ദ്രത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമര പോരാട്ടത്തിലേക്ക് പ്രദേശവാസികള്‍

അരിക്കുളം: അരിക്കുളത്ത് കനാല്‍ പുറമ്പോക്ക് ഭൂമിയില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പകല്‍ പന്തം തെളിയിക്കല്‍ സമരം നടന്നു. കവിയും പരിസ്ഥിതി പ്രവര്‍ത്തകനും പ്രഭാഷകനുമായ വീരാന്‍കുട്ടി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം എം. ഗോപാലന്‍ നായര്‍ക്ക് പന്തം കൈമാറി ഉദ്ഘാടനം ചെയ്തു. കണ്ണിലും മനസ്സിലും ഇരുട്ടു കയറിയ അധികാരികളെ വെളിച്ചം കാണിക്കാനുള്ള

പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പയ്യോളി ദേശീയ പാത ഉപരോധിച്ച് സമരം: 27 പേർക്കെതിരെ കേസെടുത്ത് പോലീസ്

പയ്യോളി: പയ്യോളി ദേശീയ പാത ഉപരോധിച്ച് ജനജീവിതം ദുരിതത്തിലാക്കിയവർക്കെതിരെ കേസെടുത്ത് പോലീസ്. ദേശീയ വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ റൈഡ് ചെയ്യുകയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധവുമായി പയ്യോളിയിലും റോഡ് ഉപരോധിച്ചത്. ഇരുപത്തിയേഴു പേർക്കെതിരെയാണ് കേസെടുത്തത്. ഒൻപത് പേരുടെ വിവരങ്ങൾ ലഭിച്ചു, ബാക്കി കണ്ടാലറിയാവുന്ന പതിനെട്ടു പേർക്കെതിരെയാണ് കേസ് എടുത്തതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ്

ശമ്പള പ്രതിസന്ധി; ഇന്ന് അർദ്ധ രാത്രി മുതൽ കെ.എസ്.ആർ.ടി.സി പണിമുടക്കിലേക്ക്

കോഴിക്കോട്: ശമ്പളം കിട്ടിയില്ല, ഇന്ന് അർദ്ധ രാത്രി മുതൽ കെ.എസ്.ആർ.ടി.സി പണിമുടക്കിലേക്ക്. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയമായതിനെ തുടർന്നാണ് പണിമുടക്ക്. ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. 24 മണിക്കൂറാണ് പണിമുടക്ക്. ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന