ഫെബ്രുവരി 15ന് സംസ്ഥാന വ്യാപകമായി വ്യാപാരികളുടെ പ്രതിഷേധം; കടകള്‍ അടച്ചിടും


തിരുവനന്തപുരം: ഫെബ്രുവരി 15ന് സംസ്ഥാനത്തെ ചെറുകിട വ്യാപാരികള്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം.

മാലിന്യ സംസ്‌കരം, വാറ്റ് നോട്ടീസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന സമീപനത്തില്‍ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതി സമരപ്രഖ്യാപനം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ജനുവരി 29ന് വ്യാപാര സംരക്ഷണ യാത്ര തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.

കാസര്‍കോട് നിന്ന് ആരംഭിക്കുന്ന യാത്ര ഫെബ്രുവരി 15 തിരുവനന്തപുരത്ത് എത്തും. പ്രതിഷേധത്തിന്റെ ഭാഗമായി അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും.